Home ഗണിതശാസ്ത്രം കണക്കിലെ കളികള്‍ ഇഷ്ടസംഖ്യ ഇഷ്ടം പോലെ……

കൂട്ടുകാരെ അത്ഭുതപ്പെടുത്താനുള്ള ഒരു ഗണിത ശാസ്ത്ര വിദ്യ പഠിച്ചോളൂ.
12345679 എന്ന സംഖ്യയില്‍ ഇഷ്ടപെട്ട അക്കം തിരഞ്ഞെടുക്കുവാന്‍ കൂട്ടുകാരനോട് ആവശ്യപ്പെടുക.

സുഹൃത്ത് ഉദാഹരണത്തിന്‍ 4 തെരഞ്ഞെടുത്തുവെന്നു വിചാരിക്കുക. ഇപ്പോള്‍ സുഹൃത്തിനോട് 12345679 എന്ന വലിയ സംഖ്യയെ 36 കൊണ്ടു ഗുണിക്കുവാന്‍ ആവശ്യപ്പെടുക. ഗുണിച്ചു കഴിയുമ്പോള്‍ സുഹൃത്ത് ഞെട്ടിപോകുന്നു. 4 കളുടെ ഒരു പെരുമഴ തന്നെ!
ഇനി ഇതിന്റെ രഹസ്യം പറഞ്ഞു തരാം…
സുഹൃത്ത് തെരഞ്ഞെടുത്ത സംഖ്യയെ 9 കൊണ്ട് ഗുണിച്ച് ആ സംഖ്യയാണ് സുഹൃത്തിന് ഗുണിക്കാന്‍ കൊടുക്കേണ്ടത്. അത്ര തന്നെ!

12345679 X 9 = 111111111
12345679 X 18 = 222222222
12345679 X 27 = 333333333
12345679 X 36 = 444444444
12345679 X 45 = 555555555
12345679 X 54 = 666666666
12345679 X 63 = 777777777
12345679 X 72 = 888888888
12345679 X 81 = 999999999

Leave a Reply

12 + three =