Home സൂത്രവിദ്യകള്‍ എങ്ങനെ എങ്ങനെ? സ്കൂള്‍ മുറ്റത്തെ കൊടിമരത്തിന്റെ ഉയരം അളക്കാൻ

സ്കൂള്‍ മുറ്റത്തെ കൊടിമരത്തിന്റെ ഉയരം അളക്കണം, എന്ത് ചെയ്യും. അതിന്റെ മുകളില്‍ കയറി നോക്കാന്‍ പറ്റില്ല. താഴെ നിന്ന് കൊണ്ട് തന്നെ അത് കണ്ടെത്താന്‍ കഴിയുമോ?


നമ്മള്‍ പഠിച്ചിട്ടുള്ള ഗണിത സൂത്രവാക്യം ഉപയോഗിച്ച് ഉയരം അളക്കാൻ ശ്രമിക്കാം.

ചിത്രത്തില്‍ കാണുന്നത് പോലെ ഒരു സമപാര്‍ശ്വമട്ടത്രികോണം ഉണ്ടെങ്കിൽ
കൊടിമരത്തിന്റെ ഉയരം = കൊടിമരത്തില്‍ നിന്നുള്ള ദൂരം അല്ലേ?
അഥവാ

tan45 = ഉയരം/ദൂരം
1=ഉയരം/ദൂരം

അഥവാ

ഉയരം=ദൂരം

മറ്റൊരു രീതിയിൽ പറഞ്ഞാൽ സമപാർശ്വമട്ടത്രികോണത്തിന്റെ കർണ്ണമല്ലാത്ത വശങ്ങൾ തുല്യമായിരിക്കും.

ഇനി എങ്ങനെ കൊടിമരത്തിന്റെ ഉയരം ഒരു വശമായി വരുന്ന ഒരു സമപാര്‍ശ്വ മട്ടത്രികോണം ഉണ്ടാകാം എന്ന് നോക്കാം. ഒരു കാർഡ് ബോർഡോ മറ്റോ കൊണ്ട് ചിത്രത്തില്‍ കാണുന്നത് പോലെ ഒരു ത്രികോണം വെട്ടിയുണ്ടാക്കുക.

അതിന്റെ കര്‍ണ്ണ വശത്തിൽ ഒരു കുഴൽ ഉറപ്പിച്ച് വെക്കുക. ലംബ വശത്തില്‍ ഒരു കല്ല്‌ ഒരു കയറിൽ കെട്ടി തൂക്കുക. ഇത് നമുടെ ത്രികോണം ചരിയുന്നില്ല എന്ന് ഉറപ്പ് വരുത്താനാണ് (മേശരിമാരുടെ തൂക്കുകട്ട മാതിരി).

ഇനി കൊടിമരത്തിന്റെ ചുവട്ടില്‍ നിന്ന് കുറെ ദൂരം മാറി നിന്ന് ഈ കുഴലിലൂടെ കൊടിമരത്തിലേക്ക് നോക്ക്ണം. അങ്ങനെ അതിന്റെ അറ്റം വ്യക്തമായി കാണുന്നത് വരെ നമ്മള്‍ നീങ്ങി നില്കണം ഒപ്പം കല്ല്‌ കെട്ടിയ ചരട് കാർഡ്ബോർഡിലെ ലംബവുമായി ചേർന്ന് നിൽക്കുകയും വേണം.

അങ്ങനെ നാം കൊടിമരം ലംബമായി വരുന്ന വലിയ ഒരു മട്ടത്രികോണം (ABC) ഉണ്ടാക്കി കഴിഞ്ഞു.

.

അങ്ങിനെ അറ്റം വ്യക്തമായി കാണുന്ന സ്ഥാനത്ത് നിന്ന് കൊടിമരത്തിന്റെ ചുവട്ടിലേക്കുള്ള ദൂരം അളന്നാല്‍ അത് നമ്മുടെ കണ്ണിന്റെ ഉയരത്തിൽ നിന്ന് കൊടിമരത്തിന്റെ അറ്റം വരെയുള്ള അളവിന് തുല്യമായിരിക്കും. ഇനി അതിനോടു കൂടി നിങ്ങളുടെ ഉയരം (കണ്ണ് വരെയുള്ള) കൂട്ടിയാല്‍ കൊടിമരത്തിന്റെ ഉയരമായി. ഗണിതം ലളിതമല്ലേ?

Leave a Reply

seven + two =