Home ഗണിതശാസ്ത്രം കണക്കിലെ കളികള്‍ ത്രികോണമിതിയളവുകള്‍ എളുപ്പത്തില്‍ ഓര്‍ത്തിരിക്കുന്ന സൂത്രവിദ്യ

ഗണിത പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടി വരുമ്പോള്‍ പലപ്പോഴും അത്യാവശ്യമായി വരുന്ന ഒന്നാണ് 0, 30, 45, 60, 90 എന്നിവയുടെ ത്രികോണമിതിയളവുകള്‍. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതു പലപ്പോഴും കാണാതെ പഠിക്കേണ്ടതായും വരാറുണ്ട്. ഇത് ഓര്‍ത്തിരിക്കാനുള്ള ഒരു രസികന്‍ വിദ്യ പഠിച്ചുകൊള്ളൂ.

0 (പൂജ്യം)
1/4 (കാല്‍)
1/2 (അര)
3/4 (മുക്കാല്‍)
1(ഒന്ന്)

ഇവയുടെ വര്‍ഗ്ഗമൂലങ്ങള്‍ കണ്ടുപിടിച്ച് താഴെത്താഴെയെഴുതുക. അതായത്,

0
1/2
1/√2
√3/2
1

ഇവ യഥാക്രമം SIN(0), SIN(30), SIN(45), SIN(60), SIN(90) ആയിരിക്കും.
COS ഇതിന്റെ വിപരീതദിശയിലായിരിക്കും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, മുകളില്‍ പറഞ്ഞ മൂല്യങ്ങള്‍ COS(90), COS(60), COS(45), COS(30), COS(0) എന്നിവയും ആയിരിക്കും.

ചിത്രം നോക്കുക.

ScienceUncleTrignometry

1 reply to this post

Leave a Reply to Arunanand T A Cancel reply

six − five =