Home സൂത്രവിദ്യകള്‍ എളുപ്പവിദ്യകള്‍ ശകുന്തളാദേവിയുടെ സൂത്ര വിദ്യ

കൂട്ടുകാരേ, നിങ്ങൾ ശകുന്തളാദേവിയെ കുറിച്ച് കേട്ടിട്ടുണ്ടോ? മനുഷ്യ കമ്പ്യൂട്ടർ എന്നാണ് അവർ അറിയപ്പെടുന്നത്. ഗണിത ക്രിയകൾ അനായാസം കൈകാര്യം ചെയ്യുന്ന അവരുടെ കണക്കിലെ വിദ്യകൾ വളരെ പ്രശസ്തമാണ്. നമുക്ക് അത്തരമൊന്ന് പരിചയപ്പെടാം.

[ശകുന്തളാദേവി]

കൂട്ടുകാർ ഒരു മൂന്നക്ക സംഖ്യ എഴുതൂ. (ഉദാഹരണത്തിന് 235).

എന്നിട്ട് അതേ സംഖ്യ അതിന്റെ കൂടെ ഒരിക്കല്‍ കൂടി എഴുതൂ. (അഥവാ 235235).
ഇനി ഇപ്പോൾ ഉള്ള ആറക്ക സംഖ്യയെ 7 കൊണ്ട് ഹരിക്കണം. (235235 / 7 = 33605)

ഉത്തരതിനെ വീണ്ടും 11 കൊണ്ട് ഹരിക്കുക (33605 /11 =3055)
ഈ സംഖ്യയെ ഇനി 13 കൊണ്ട് ഹരിക്കുക (3055 /13 =235 )

നോക്കൂ, നമ്മൾ ആദ്യമെടുത്ത സംഖ്യ തന്നെയാണ് ഇങ്ങനെ ലഭിക്കുന്നത്. കൂട്ടുകാർ മറ്റു മൂന്നക്ക സംഖ്യകൾ എടുത്തു പരിശോധിച്ച് നോക്കൂ. ഇങ്ങനെ തന്നെയായിരിക്കുമോ?

എങ്ങനെയാണു ഇത് സംഭവിക്കുന്നത്‌. എന്താണ് നമ്മൾ ഹരിക്കാൻ ഉപയോഗിക്കുന്ന സംഖ്യകളുടെ പ്രത്യേകത?
കൂട്ടുകാര്‍ക്കു കണ്ടെത്താനാകുമോ?

[ശകുന്തളാ ദേവിയുടെ ചില രചനകൾ]

കൂട്ടുകാർ എന്ത് നിഗമനത്തിലാണ് എത്തിയത്?
നാം ആ സംഖ്യകളെ ഹരിക്കാനാണ് ഉപയോഗിച്ചത്. അവയുടെ പ്രത്യേകത അറിയാൻ നമുക്ക് അവയെ ഒന്ന് ഗുണിച്ച്‌ നോക്കിയാലോ?

7 x 11 x 13 =1001

ഇനി 235 x 1001 =235235.

ഏതൊരു മൂന്നക്ക സംഖ്യയേയും 1001 കൊണ്ട് ഗുണിച്ചാല്‍ അതെ സംഖ്യകള്‍ ആവര്‍ത്തിച്ച്‌ വരുന്ന ആറക്ക സംഖ്യ തന്നെയല്ലേ ലഭിക്കുക!

ഇത് ഇത്രയും ലളിതമായിരുന്നോ എന്ന് ഇപോൾ കൂട്ടുകാർ ചിന്തിക്കുന്നുണ്ടോ?

മൂന്നക്ക സംഖ്യകളെ 1001001, 1001001001 എന്നിവ കൊണ്ടും ഗുണിച്ച് നോക്കൂ. രണ്ടക്ക സംഖ്യകൾ ആവർത്തിച്ച് വരാൻ ഏത് സംഖ്യകൊണ്ടാണ് ഗുണിക്കേണ്ടത്?

Leave a Reply

nine − seven =