Home സൂത്രവിദ്യകള്‍ എളുപ്പവിദ്യകള്‍ ഒമ്പതിന്റെ വമ്പ്

ഒമ്പതിന്റെ ഗുണനപ്പട്ടിക പഠിക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്കായി ഒരു സൂത്രവിദ്യ! ഇനി തെല്ലും അല്ലലില്ലാതെ ഒമ്പതു കൊണ്ട് ഗുണിക്കാം.

ScienceUncleFinger01
ഇരുകൈകളും നിവര്‍ത്തിപ്പിടിക്കുക. മൊത്തം പത്തു വിരലുകളുണ്ടല്ലോ!

* * * * * * * * * * * * * * *

ഒന്നിനെ ഒമ്പതു കൊണ്ട് ഗുണിച്ചാല്‍ എത്രകിട്ടുമെന്നറിയാന്‍ ഒന്നാമത്തെ വിരല്‍ (ഇടതു കയ്യിലെ തള്ളവിരല്‍) മടക്കിപ്പിടിക്കുക.

ScienceUncleFinger02

ഇനി മടക്കിപ്പിടിച്ച കൈവിരലിന് ഇടതു വശത്ത് എത്ര വിരലുകള്‍ ഉണ്ടെന്നും വലതു വശത്ത് എത്ര വിരലുകള്‍ ഉണ്ടെന്നും എണ്ണിനോക്കുക.

ഇടതു വശത്ത് വിരലുകള്‍ ഒന്നുമില്ല. അതായത് പൂജ്യം (0).

വലതു വശത്ത് ഒമ്പത് (9) വിരലുകള്‍.

രണ്ടക്കങ്ങളും ചേര്‍ത്തെഴുതിയാല്‍ 09.

ഒന്നിനെ ഒമ്പതു കൊണ്ട് ഗുണിച്ചാ‍ല്‍ ഉത്തരം 09.

1 X 9 = 09

* * * * * * * * * * * * * * *

ഇനി രണ്ടിനെ ഒമ്പതു കൊണ്ട് ഗുണിക്കാന്‍ രണ്ടാമത്തെ വിരല്‍ ‍(ഇടതു കയ്യിലെ ചൂണ്ടുവിരല്‍) മടക്കിപ്പിടിക്കുക.

ScienceUncleFinger03

മടക്കിപ്പിടിച്ച കൈവിരലിന് ഇടതു വശത്തുള്ള വിരലുകള്‍ ഒന്ന് (1).

മടക്കിപ്പിടിച്ച കൈവിരലിന് വലതു വശത്തുള്ള വിരലുകള്‍ എട്ട് (8).

രണ്ടക്കങ്ങളും ചേര്‍ത്തെഴുതിയാല്‍ 18.

രണ്ടിനെ ഒമ്പതു കൊണ്ട് ഗുണിച്ചാ‍ല്‍ ഉത്തരം 18.

2 X 9 = 18

* * * * * * * * * * * * * * *

മൂന്നിനെ ഒമ്പതു കൊണ്ട് ഗുണിക്കാന്‍ മൂന്നാമത്തെ വിരല്‍ (ഇടതു കയ്യിലെ നടുവിരല്‍‍) മടക്കിപ്പിടിക്കുക.

ScienceUncleFinger04

മടക്കിപ്പിടിച്ച കൈവിരലിന് ഇടതു വശത്തുള്ള വിരലുകള്‍ രണ്ട് (2).

മടക്കിപ്പിടിച്ച കൈവിരലിന് വലതു വശത്തുള്ള വിരലുകള്‍ ഏഴ് (7).

രണ്ടക്കങ്ങളും ചേര്‍ത്തെഴുതിയാല്‍ 27.

മൂന്നിനെ ഒമ്പതു കൊണ്ട് ഗുണിച്ചാ‍ല്‍ ഉത്തരം 27.

3 X 9 = 27

* * * * * * * * * * * * * * *

അങ്ങനെ അങ്ങനെ….

പത്തിനെ ഒമ്പതു കൊണ്ട് ഗുണിക്കാന്‍ പത്താമത്തെ വിരല്‍ ‍(വലതു കയ്യിലെ തള്ളവിരല്‍‍) മടക്കിപ്പിടിക്കുക.

ScienceUncleFinger11

മടക്കിപ്പിടിച്ച കൈവിരലിന് ഇടതു വശത്തുള്ള വിരലുകള്‍ ഒമ്പത് (9).

മടക്കിപ്പിടിച്ച കൈവിരലിന് വലതു വശത്തുള്ള വിരലുകള്‍ പൂജ്യം (0).

രണ്ടക്കങ്ങളും ചേര്‍ത്തെഴുതിയാല്‍ 90.

പത്തിനെ ഒമ്പതു കൊണ്ട് ഗുണിച്ചാ‍ല്‍ ഉത്തരം 90.

10 X 9 = 90

ഒമ്പതിന്റെ വമ്പ് മനസ്സിലായോ?

Leave a Reply

4 × three =