മാന്ത്രിക ചതുരത്തിനു പിന്നിലെ മാന്ത്രിക വിദ്യ!!
നെടുകയും കുറുകയും കോണോടു കോണും കൂട്ടിയാല്‍ ഒരേ തുക ഉത്തരം വരുന്ന സംഖ്യകള്‍ അടുക്കിയ സമചതുരങ്ങളാണ് മാന്ത്രികചതുരങ്ങള്‍. താഴെക്കാണുന്നത്, 3 ആധാരമായ മാന്ത്രിക ചതുരമാണ്.
എങ്ങനെ കൂട്ടിയാലും 15 തന്നെ അല്ലേ?
ഒറ്റ സംഖ്യകള്‍ ആധാരമായ മാന്ത്രിക ചതുരങ്ങള്‍
ഒറ്റ സംഖ്യകള്‍ (3,5,7,9,11 …) ആധാരമായ മാന്ത്രിക ചതുരങ്ങള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് ഇന്നു പഠിക്കാം.
ആദ്യം ആവശ്യമായ കള്ളികള്‍ ഉള്ള ചതുരം വരക്കുക. ഉദാ: 5 വരിയും 5 നിരയുമുള്ള ഒരു സമചതുരം. ഇതാ ഇങ്ങനെ…
നിയമാവലികള്‍ ഇനി അക്കമിട്ടു പറയാം…
1. ആദ്യത്തെ വരിയുടെ മദ്ധ്യത്തില്‍ നിന്നു തുടങ്ങുക. അവിടെ 1 എഴുതുക. (ചിത്രം 1)
2. അടുത്ത സംഖ്യ ഒരു കളം മുകളില്‍ ഒരു കളം വലത്ത്…
(ആ സംഖ്യ ചതുരത്തിന് പുറത്ത് മുകളില്‍ വന്നാല്‍, പുറത്തേ സ്ഥാനത്തിന് നേരെയുള്ള അതേ നിരയുടെ ഏറ്റവും താഴെയെഴുതുക… എന്നാല്‍ സംഖ്യ പുറത്ത് വലതു വശമാണ് വരുന്നതെങ്കില്‍ പുറത്തേ സ്ഥാനത്തിന് നേരെയുള്ള അതേ വരിയുടെ ഇടത്തേ അറ്റത്തെഴുതുക.) (ചിത്രം 2 & 3)
3. ആധാരസംഖ്യയുടെ ഗുണിതങ്ങള്‍ക്ക് (multiples) ശേഷം വരുന്ന അടുത്ത സംഖ്യ, ഗുണിതത്തിനു തൊട്ടു താഴെയെഴുതുക. ഉദാഹരണത്തിന് ഇവിടെ ആധാര സംഖ്യ 5 ആയതിനാല്‍ 6,11,16,21 എന്നീ സംഖ്യകള്‍ യഥാക്രമം 5,10,15,20 ഇവയുടെ തൊട്ടു താഴെയെഴുതുക. (ചിത്രം 6)
താഴെക്കാണുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കുക.
പൂര്‍ത്തിയായ മാന്ത്രികചതുരമാണ് ചിത്രം 7 ല്‍ കാണുന്നത്.