വരൂ നീല ലിറ്റ്മസ് പേപ്പര്‍ ഉണ്ടാക്കം..
ദ്രാവകങ്ങളുടെ അമ്ലത പരിശോധിക്കാനുള്ള ഒരു പ്രത്യേകതരം പേപ്പറാണ് നീല ലിറ്റ്മസ് പേപ്പര്‍.
ആവശ്യമായ സാധനങ്ങള്‍
1. കുറച്ച് ചുവന്ന ചെമ്പരത്തി പൂക്കള്‍
2. വെളുത്ത പേപ്പര്‍
പേപ്പറില്‍ ചെമ്പരത്തിയുടെ ഇതളുകള്‍ നന്നായി തേച്ചു പിടിപ്പിക്കുക. കുറച്ചു സമയം ഇതു ഉണങ്ങാന്‍ അനുവദിക്കുക. ഇപ്പോള്‍ ഇതു നല്ല നീലനിറത്തിലായി മാറിക്കഴിഞ്ഞു.
ഇനി ഈ പേപ്പറില്‍ അമ്ലതയുള്ള എന്തെങ്കിലും ദ്രാവകം (ഉദാ: നാരങ്ങാ നീര്, തൈര് ) പുരട്ടി നോക്കൂ. ലിറ്റ്മസ് പേപ്പര്‍ ചുവപ്പു നിറം ആയി മാറുന്നു. ഇനി പലതരം ദ്രാവകങ്ങള്‍ മാറി മാറി പരീക്ഷിച്ചു നോക്കൂ.