Home ശാസ്ത്രം രസതന്ത്രം സോപ്പ് എങ്ങനെയാണ് വസ്തുക്കള്‍ വൃത്തിയാക്കുന്നത്?

ആദ്യം നമുക്ക് വസ്തുക്കള്‍ എങ്ങനെയാണ് അഴുക്കാകുന്നത് എന്ന് നോക്കാം. അഴുക്കിന്റേയും പൊടിയുടേയും കണങ്ങള്‍ വസ്തുവില്‍ പറ്റു‌മ്പോഴാണ് വസ്തു അഴുക്കാകുന്നത്. പൊതുവെ എണ്ണമയം ആണ് ഇവ പറ്റിപിടിക്കുന്നത് എളുപ്പമാക്കുന്നത്. സാധാരണഗതിയില്‍ വെള്ളവും എണ്ണയും തമ്മില്‍ ചേരാറില്ല. അതുകൊണ്ട് വെള്ളത്തിന്റെ തന്മാത്രകള്‍ക്ക് എണ്ണയുടെ തന്മാത്രകളെ വിഘടിപ്പിക്കാന്‍ സാധിക്കുകയില്ല. സോപ്പ് തന്മാത്രകള്‍ നീളംകൂടി കനം കുറഞ്ഞവയാണ്. ഈ നീളം കൂടിയ കനം കുറഞ്ഞ തന്മാത്രകള്‍ ഒരറ്റത്ത് ജലതന്മാത്രകളുമായും മറ്റെ അറ്റത്ത് എണ്ണയുടെ തന്മാത്രകളുമായും ബന്ധം സ്ഥാപിക്കുന്നു. അങ്ങനെ എണ്ണ തന്മാത്രകള്‍ ലയിക്കുകയും വെള്ളത്തോടൊപ്പം കഴുകിപ്പോകുകയും ചെയ്യുന്നു.

Leave a Reply

6 − two =