കോപ്പര്‍ ഓക്സൈഡും ചെമ്പിന്റെ നാശനവും
ശുദ്ധമായ ചെമ്പ് ഓറഞ്ച് കലര്‍ന്ന ചുവപ്പ് നിറത്തിലായിരിക്കും ഉണ്ടാകുക. വെള്ളവുമായി വളരെയൊന്നും പ്രതിപ്രവര്‍ത്തിക്കാത്ത ചെമ്പ് അന്തരീക്ഷത്തിലുള്ള ഓക്സിജനുമായി പ്രതിപ്രവര്‍ത്തിച്ച് കറുപ്പു കലര്‍ന്ന തവിട്ടു നിറമുള്ള കോപ്പര്‍ ഓക്സൈഡിന്റെ ഒരു പുറം പാളി നിര്‍മ്മിക്കുന്നു. താരതമ്യേന കട്ടിയുള്ള ഈ പുറം പാളി ചെമ്പിനെ പിന്നീടുള്ള നാശനത്തില്‍ നിന്ന് സംരക്ഷിക്കുന്നു.
[അയണ്‍ ഓക്സൈഡായ തുരുമ്പ് ഇരുമ്പിന്റെ നാശനത്തിനാണ് വഴിവെക്കുന്നത് എന്നത് അറിയാമല്ലോ.]