Home ശാസ്ത്രം ജീവശാസ്ത്രം സസ്യങ്ങളെ അറിയുക – ഗോതമ്പ്

ലോകത്ത് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവിളയാണ് ഗോതമ്പ്. പൊറോട്ടയായും ചപ്പാത്തിയായും ബ്രെഡ് ആയും കേക്ക് ആയും ബിസ്കറ്റായും സേമിയയായും മറ്റു ദിനേന നാം അകത്താക്കുന്ന ഗോതമ്പിന്റെ വിശേഷങ്ങളില്‍ ചിലത്.

നിലവില്‍ ഉപയോഗിക്കുന്ന അടിസ്ഥാന ഭക്ഷണത്തിന്റെ 35% വും ഗോതമ്പാണ്. ഒരു വര്‍ഷം ലോകത്ത് ഉത്പാദിപ്പിക്കുന്ന മൊത്തം ഗോതമ്പ് ട്രക്കുകളില്‍ നിറച്ച് വരിവരിയായി നിറുത്തിയാല്‍ നീളം ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ നാലിലൊന്ന് വരും!

വളരെ പണ്ട് തൊട്ടേ വളര്‍ത്തപ്പെടുന്ന സസ്യങ്ങളില്‍ ഒന്നാണ് ഗോതമ്പ്. 11,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോതമ്പ് കൃഷി ചെയ്യപ്പെട്ടിരുന്നു എന്ന് കരുതപ്പെടുന്നു.

മുപ്പതോളം തരം ഗോതമ്പ് ചെടികള്‍ ഇന്ന് നിലവിലുണ്ട്. എമ്മര്‍ എന്ന ഇനവും എയ്ങ്കോണ്‍ എന്ന ഇനവുമാണ് കൂട്ടത്തില്‍ ഏറ്റവും പഴക്കം ചെന്ന ഇനങ്ങള്‍. വിറ്റാമിനുകളുടേയും മിനറലുകളുടേയും പ്രോട്ടീന്റേയും ഒന്നാന്തരം കലവറയാണ് പ്രോസസ് ചെയ്യാത്ത ഗോതമ്പ്. എന്നാല്‍ മൈദ പോലെ പ്രോസസ് ചെയ്ത ഗോതമ്പ് ഉല്‍പ്പന്നങ്ങളില്‍ സ്റ്റാര്‍ച്ച് അല്ലെങ്കില്‍ അന്നജമായിരിക്കും കൂടുതല്‍.

[പൊറോട്ടാ നിര്‍മ്മാണ്ണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ – മധുരയില്‍ നിന്നൊരു ദൃശ്യം]

മറ്റു ധാന്യ വിളകളെ പോലെ ഗോതമ്പും പുല്ല് വര്‍ഗ്ഗത്തില്‍ പെടുന്ന ചെടിയാണെന്ന് അറിയാമല്ലോ. മൂപ്പെത്തിയ ഗോതമ്പ് ചെടിക്ക് ഒന്നര മീറ്ററോളം നീളം വരും. ഗോതമ്പ് ചെടിയുടെ തണ്ട് വീട് നിര്‍മ്മാണത്തിനും കന്നുകാലികള്‍ക്ക് ആഹാരത്തിനും ഉപയോഗിക്കുന്നു.

Leave a Reply

five × three =