കലണ്ടര്‍ മാജിക്ക്
ഇന്ന് കലണ്ടര്‍ കൊണ്ടൊരു മാജിക്ക് നടത്തി കൂട്ടുകാരുടെ മുന്നില്‍ വിലസാം.
കൂട്ടുകാരനെ ഒരു കലണ്ടറിന് അഭിമുഖമായി നിര്‍ത്തുക. നിങ്ങള്‍ കൂട്ടുകാരനഭിമുഖമായി കലണ്ടര്‍ കാണാനകാതെയും നില്‍ക്കുക. സുഹൃത്തിനോട് കലണ്ടറിലെ ഏതെങ്കിലും തുടര്‍ച്ചയായ മൂന്നു സംഖ്യകള്‍ മനസ്സില്‍ വിചാരിച്ച് അവയുടെ തുക കണ്ടുപിടിച്ച് ഉറക്കെ പറയാന്‍ ആവശ്യപ്പെടുക. അത്ഭുതം! സുഹൃത്ത് മനസ്സില്‍ കണ്ട മൂന്നു സംഖ്യകള്‍ നിങ്ങള്‍ പറയുന്നു!
വിദ്യ നിസ്സാരമാണ്. സുഹൃത്ത് പറഞ്ഞ തുകയെ 3 കൊണ്ട് മനസ്സില്‍ ഹരിക്കുക. ഹരണഫലമാണ് മൂന്നു സംഖ്യകളില്‍ രണ്ടാമത്തെ സംഖ്യ. ഇതില്‍ നിന്ന് ഒന്നു കുറച്ചാല്‍ ആദ്യത്തെ സംഖ്യയും ഒന്നു കൂട്ടിയാല്‍ മൂന്നാമത്തെ സംഖ്യയും ലഭിക്കാന്‍ പ്രയാസമില്ലല്ലോ!
ആള്‍ജിബ്രായെ വിളിക്കാം.
ആദ്യത്തെ സംഖ്യ A എന്നിരിക്കട്ടെ
അപ്പോള്‍ രണ്ടാമത്തെ സംഖ്യ A+1 ഉം
മൂന്നാമത്തെ സഖ്യ A+2 ഉം ആയിരിക്കുമല്ലോ!
മൂന്നു സഖ്യകളുടെ തുക = A + (A+1) + (A+2) = 3A + 3
ഈ തുകയെ 3 കൊണ്ട് ഹരിച്ചാല്‍ നമുക്ക് A+1 ലഭിക്കും. അതായത് നമ്മുടെ രണ്ടാമത്തെ സംഖ്യ!