Home കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് പഠന പരമ്പര അധ്യായം 12. ടെസ്റ്റ്‌ ആണ്റ്റ്‌ മെഷര്‍മണ്റ്റ്‌

ഇലക്ട്രോണിക്സ്‌ ഒരു വിനോദമായി കണക്കാക്കിയാലും അതില്‍ ഘടകങ്ങളെ തമ്മില്‍ വിളക്കിച്ചേര്‍ത്ത്‌ സര്‍ക്യൂട്ടുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന സോള്‍ഡറിംഗ്‌ ജോലി മുതല്‍ ബന്ധപ്പെട്ട ഘടകങ്ങളെ ശരിയായി പരിശോധിക്കാനും സര്‍ക്യൂട്ടിണ്റ്റെ പ്രവര്‍ത്തനം ഉറപ്പാക്കാനും ഉള്ള ടെസ്റ്റ്‌ ആണ്റ്റ്‌ മെഷര്‍മണ്റ്റ്‌ ജോലികള്‍ വരെ കൈകാര്യം ചെയ്യേണ്ടതുണ്ട്‌.ഇക്കാര്യത്തിന്‌ പ്രധാനമായും സോള്‍ഡറിംഗ്‌ അയണും മള്‍ട്ടിമീറ്ററും ആണ്‌ പൊതുവായി ഉപയോഗിക്കാറുള്ളത്‌.ഘടകങ്ങളുടെ സംയോജനത്തിന്‌ സോള്‍ഡറിംഗ്‌ അയണും ഘടകങ്ങളുടെയും സര്‍ക്യൂട്ടിണ്റ്റെയും പരിശോധനയ്ക്ക്‌ മള്‍ട്ടിമീറ്ററും ഉപയോഗിച്ചു വരുന്നു.

മള്‍ട്ടിമീറ്ററിലെ കണ്ടിന്യൂയിറ്റി ടെസ്റ്റ്‌ സൌകര്യം ഉപയോഗപ്പെടുത്തുമ്പോള്‍ വയറുകള്‍ മുറിഞ്ഞിട്ടുണ്ടോ എന്നു മുതല്‍ ഘടകങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടോ എന്നു വരെയുള്ള കാര്യങ്ങള്‍ അറിയാന്‍ സാധിക്കും. അതുപോലെ വോള്‍ട്ട്‌ ടെസ്റ്റ്‌ ഉപയോഗിച്ച്‌ സര്‍ക്യൂട്ടിലെ വിവിധ ഇടങ്ങളിലുള്ള ഏസി/ ഡിസി വോള്‍ട്ടുകളും, കറണ്റ്റ്‌ ടെസ്റ്റ്‌ വഴി സര്‍ക്യൂട്ടുമായി ബന്ധമുള്ള വിവിധതല കറണ്റ്റൊഴുക്കുകളുടെ അളവും മനസിലാക്കാം.

ഇപ്പോഴുള്ള മിക്ക മള്‍ട്ടിമീറ്ററുകളിലും ഡയോഡുകളും ട്രാന്‍സിസ്റ്ററുകളും ടെസ്റ്റ്‌ ചെയ്യാന്‍ പ്രത്യേക സജ്ജീകരണങ്ങളുള്ളതും ഒരനുഗ്രഹമാണ്‌.മള്‍ട്ടിമീറ്ററിലെ ടെസ്റ്റ്‌ പ്രോബുകള്‍ ഉപയോഗിച്ചാണ്‌ ഡയോഡ്‌ പരിശോധിക്കുന്നതെങ്കില്‍, ട്രാന്‍സിസ്റ്റര്‍ പരിശോധിക്കാന്‍ അതിനായുള്ള പ്രത്യേക ടെസ്റ്റ്‌ സോക്കറ്റ്‌ ഉപയോഗിക്കാം. എന്‍.പി.എന്‍ അല്ലെങ്കില്‍ പി.എന്‍.പി എന്നിവയില്‍ ഏതിനമാണോ ട്രാന്‍സിസ്റ്റര്‍ എന്നു നോക്കിയശേഷം അതിണ്റ്റെ ബേസ്‌,എമിറ്റര്‍,കളക്ടര്‍ ലീഡുകള്‍ ശരിയായി ടെസ്റ്റ്‌ സോക്കറ്റില്‍ ഇറക്കിവച്ചാല്‍ പൂജ്യം ഓം ആണ്‌ കാണുന്നതെങ്കില്‍ അത്‌ ഷോര്‍ട്ടും ഓപ്പണ്‍ലൂപ്പ്‌ അടയാളം വീഴുന്നെങ്കില്‍ അത്‌ ഓപ്പണും ആയിരിക്കും. അതേനേരം ട്രാന്‍സിസ്റ്റര്‍ പ്രവര്‍ത്തനസജ്ജമെങ്കില്‍ ഡിസ്പ്ളേയില്‍ അതിണ്റ്റെ കറണ്റ്റ്‌ ഗെയിന്‍ (ബീറ്റാ അഥവാ എച്ച്‌എഫ്‌ഇ) അളവ്‌ കാണാം.നിത്യപരിചയം ഈ ജോലി എളുപ്പമാക്കും.

വിപണിയില്‍ എപ്പോഴും ലഭ്യമായ ഒരു ഡിജിറ്റല്‍ മള്‍ട്ടിമീറ്ററിണ്റ്റെ ചിത്രമാണിത്‌. ഈ മള്‍ട്ടിമീറ്ററിലെ ട്രാന്‍സിസ്റ്റര്‍ ടെസ്റ്റ്‌ സോക്കറ്റ്‌ ശ്രദ്ധിക്കുക. ഈ പരിശോധനയുടെ സമയത്ത്‌ റോട്ടറി സ്വിച്ചിണ്റ്റെ നോബ്‌ ഡയലിലെ എച്ച്‌എഫ്‌ഇ എന്ന അടയാളത്തിലേക്ക്‌ തിരിച്ചുവയ്ക്കാന്‍ മറക്കരുത്‌.മറ്റൊരു വ്യത്യസ്ത മോഡല്‍ ഡിജിറ്റല്‍ മള്‍ട്ടിമീറ്ററിണ്റ്റെ ചിത്രവും കൂട്ടത്തിലുണ്ട്‌. അതും നോക്കി മനസിലാക്കണം.

ഇലക്ട്രോണിക്‌ ഘടകങ്ങള്‍ക്കെല്ലാം അവയുടേതായ ഒരു തകരാര്‍ സ്വഭാവമുണ്ട്‌. ഇതറിഞ്ഞിരുന്നാല്‍ ഘടകപരിശോധനയും സര്‍ക്യൂട്ടിലെ കേടുപാടുകള്‍ തീര്‍ക്കലും എളുപ്പമാകും. റെസിസ്റ്ററുകള്‍ ഓപ്പണ്‍ ആകുകയോ അവയുടെ റെസിസ്റ്റന്‍സ്‌ അളവ്‌ തനിയേ കൂടി ഉപയോഗശൂന്യമാകുകയോ ആണ്‌ ചെയ്യാറുള്ളത്‌. ഇവ ഷോര്‍ട്ട്‌ ആകാറില്ല. എന്നാല്‍ കപ്പാസിറ്ററുകള്‍, ഡയോഡുകള്‍,ട്രാന്‍സിസ്റ്ററുകള്‍ എന്നിവയില്‍ ഓപ്പണ്‍, ഷോര്‍ട്ട്‌, പാര്‍ഷ്യല്‍ ഷോര്‍ട്ട്‌ (ലീക്കേജ്‌) തുടങ്ങിയവയെല്ലാം സംഭവിച്ചേക്കാം. നിരവധി ഘടകങ്ങള്‍ ഉള്ളിലുള്ള ഇണ്റ്റഗ്രേറ്റഡ്‌ സര്‍ക്യൂട്ടുകളില്‍ (ഐസികള്‍) ബന്ധപ്പെട്ട ഏതൊരു ഉള്‍ഘടകം തകരാറിലായാലും ആ ഐസി ഉപയോഗശൂന്യമാകും. ഐസികള്‍ ടെസ്റ്റ്‌ ചെയ്യാന്‍ സാധാരണരീതിയില്‍ പ്രയാസമായതിനാല്‍ അതേയിനം മാറിയിട്ട്‌ നോക്കുകയേ വഴിയുള്ളൂ.പരിധിയിലും അധികമായ വോള്‍ട്ടേജില്‍ പ്രവര്‍ത്തിച്ചാലോ, വിവിധകാരണങ്ങളാല്‍ അമിതതാപത്തില്‍ ദീര്‍ഘനേരന്‍ പ്രവര്‍ത്തിച്ചാലോ ഡയോഡുകള്‍, ട്രാന്‍സിസ്റ്ററുകള്‍,ഐസികള്‍ തുടങ്ങിയ അര്‍ദ്ധചാലക ഘടകങ്ങളും ഒപ്പം കപ്പാസിറ്ററുകളും പൊട്ടിത്തെറിച്ചെന്നും വരാം!ഇത്തരത്തില്‍ പൊട്ടിത്തെറിച്ച ട്രാന്‍സിസ്റ്റര്‍, ഇലക്ട്രോലിറ്റിക്‌ കപ്പാസിറ്റര്‍, ഇണ്റ്റഗ്രേറ്റഡ്‌ സര്‍ക്യൂട്ട്‌ എന്നിവയാണ്‌ അടുത്ത ചിത്രത്തിലുള്ളത്‌.

നമുക്ക്‌ പരിചിതമോ അപരിചിതമോ ആയ ഒരു ഇലക്ട്രോണിക്‌ ഘടകത്തെക്കുറിച്ച്‌ കൂടുതല്‍ കാര്യങ്ങളറിയാന്‍ ഇന്നെളുപ്പമാണ്‌. ആ ഘടകത്തിണ്റ്റെ നമ്പര്‍ ഇണ്റ്റര്‍നെറ്റില്‍ നല്‍കിയശേഷം തിരയുകയാണെങ്കില്‍ ആ ഘടകത്തിണ്റ്റെ ഡേറ്റാഷീറ്റുകള്‍ മിക്കപ്പോഴും സൌജന്യമായിത്തന്നെ ലഭിക്കുന്നതാണ്‌. ഇത്തരം ഡേറ്റാഷീറ്റുകള്‍ ഡൌണ്‍ലോഡ്‌ ചെയ്തെടുത്ത്‌ ഡിജിറ്റല്‍ ലൈബ്രറിയാക്കി സൂക്ഷിക്കുന്നത്‌ ഹോബിയിസ്റ്റുകളെ സംബന്ധിച്ചിടത്തോളം വളരെ നല്ലൊരു ശീലമാണ്‌. പുസ്തകങ്ങളിലൂടെ ഇത്‌ സംഘടിപ്പിക്കുകയെന്നത്‌ ഇക്കാലത്ത്‌ പ്രയാസമാണെന്നത്‌ ഓര്‍ക്കുക.ഒരു മാതൃക ഡേറ്റാഷീറ്റിണ്റ്റെ പ്രസക്തഭാഗം ഇവിടെക്കാണാം.

അതുപോലെ പൊതുവായി ഉപയോഗിക്കാറുള്ള ഘടകങ്ങളുടെയെല്ലാം ഡേറ്റാഷീറ്റുകള്‍ സമയാസമയം സം ഘടിപ്പിക്കാനും, ട്രാന്‍സിസ്റ്റര്‍ പോലുള്ള ഘടകങ്ങളുടെ പിന്‍വിവരങ്ങള്‍ (പിന്‍ ഡേറ്റാ) സമ്പാദിക്കാനും കൂടി ശ്രമിക്കുന്നത്‌ നന്നായിരിക്കും. ഹോബിയിസ്റ്റുകള്‍ക്ക്‌ സ്വന്തമായി നിര്‍മ്മിച്ചുനോക്കാന്‍ പറ്റിയ പലതരം ഇലക്ട്രോണിക്‌ സര്‍ക്യൂട്ടുകളും ഇണ്റ്റര്‍നെറ്റിലൂടെ കിട്ടുന്നുണ്ട്‌.വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നും അവരവരുടെ അഭിരുചിയ്ക്കും സാമ്പത്തികശേഷിയ്ക്കും അനുസരിച്ചുള്ളവ സംഘടിപ്പിക്കാം.

ടെലിവിഷന്‍ പോലുള്ള ഇലക്ട്രോണിക്‌ ഉപകരണങ്ങളുടെ ഇന്‍ഫ്രാറെഡ്‌ റിമോട്ട്‌ കണ്ട്രോളില്‍ നിന്നും ലഭിക്കുന്ന സിഗ്നലിനനുസൃതമായി മിന്നിമിന്നി നില്‍ക്കുന്ന എല്‍.ഇ.ഡി ഉള്‍പ്പെടുന്ന ഒരു ഇന്‍ഫ്രാറെഡ്‌ സിഗ്നല്‍ ഡിറ്റക്ടറിണ്റ്റെ സര്‍ക്യൂട്ട്‌ കൂടി നല്‍കിക്കൊണ്ട്‌ ആദ്യഭാഗം അവസാനിപ്പിക്കുകയാണ്‌. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും തുറന്നെഴുതുക.

Leave a Reply

4 − four =