ഇലക്ട്രോണിക്സ് പഠന പരമ്പര അധ്യായം 7. കപ്പാസിറ്ററിൽ നിന്ന് ഡയോഡിലേക്ക്
കഴിഞ്ഞ ഭാഗത്തിന്റെ തുടര്‍ച്ചയായി ഇവിടെ നമുക്കാദ്യം ഒരു ഇലക്ട്രോണിക് അലാം കാണാം.അതായത് ഒന്‍പത് വോള്‍ട്ട് ബാറ്ററിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതും പുറത്തേക്ക് കിട്ടുന്ന ശബ്ദത്തിന്റെ ടോണ്‍ നമുക്ക് ഇഷ്ടാനുസരണം മാറ്റാവുന്നതും ആയ ഒരു ഇലക്ട്രോണിക് സൌണ്ട് ജനറേറ്ററിന്റെ സര്‍ക്യൂട്ട്! 555 എന്ന ഐസിയ്ക്കൊപ്പം വെറും രണ്ട് റെസിസ്റ്ററുകള്‍, ഒരു നോണ്‍-പോളാര്‍ കപ്പാസിറ്റര്‍,
ഒരു പോളാര്‍ (ഇലക്ട്രോളിറ്റിക്) കപ്പാസിറ്റര്‍ എന്നിവയാണ് ഇവിടെ ആവശ്യമുള്ളത്. ഈ സര്‍ക്യൂട്ട് നിര്‍മ്മിക്കുന്ന ശബ്ദം പുറത്തേക്കെത്തിക്കാനായി എട്ട് ഓം അളവുള്ള ചെറിയ ഒരു ലൌഡ് സ്പീക്കര്‍ കൂടി വേണം.പോക്കറ്റ് റേഡിയോകള്‍ക്കും മറ്റുമുള്ള ഒരെണ്ണം ധാരാളമാണ്….
വാസ്തവത്തില്‍ ഇപ്പോള്‍ നാം നിര്‍മ്മിക്കുന്നത് നേരത്തെ കണ്ടതുപോലുള്ള ഒരു ഫ്രീ-റണ്ണിംഗ് ഓസിലേറ്റര്‍ തന്നെയാണ്. ഈ സമയം ഈ ഓസിലേറ്ററിണ്റ്റെ ഔട്ട്പുട്ട് ഫ്രീക്വന്‍സിയെന്നത് കേള്‍ക്കാന്‍ സാധ്യമായ അളവില്‍ ആയതിനാല്‍ അതൊരു അലാം ശബ്ദമായി നമുക്ക് ലഭിക്കുന്നെന്നു മാത്രം. ഐസിയുടെ ആദ്യഭാഗത്തുള്ള രണ്ട് റെസിസ്റ്ററുകളും കൂടെയുള്ള നോണ്‍-പോളാര്‍ കപ്പാസിറ്ററുമാണ് ഈ ഔട്ട്പുട്ട് ഫ്രീക്വന്‍സിയുടെ (അതിനാല്‍ അലാം ശബ്ദത്തിണ്റ്റെയും) തോത് നിശ്ചയിക്കുന്നത്. ഐസിയുടെ നിര്‍മ്മാതാവ് നല്‍കിയിട്ടുള്ള സൂത്രവാക്യമുപയോഗിച്ച് ഇത് നമുക്ക് കണക്കുകൂട്ടിയെടുക്കാനും ആവശ്യമെങ്കില്‍ വ്യത്യാസപ്പെടുത്തുവാനും സാധിക്കുന്നതാണ്.ഫ്രീക്വന്‍സിയുടെ തോത് ഹെര്‍ട്ട്സ് – കിലോ ഹെര്‍ട്ട്സ് – മെഗാഹെര്‍ട്ട്സ് എന്നീ പൊതുവായ അളവുകളില്‍ സൂചിപ്പിച്ചുവരുന്നു. ആയിരം ഹെര്‍ട്ട്സ് എന്നാല്‍ ഒരു കിലോഹെര്‍ട്ട്സും,ആയിരം കിലോഹെര്‍ട്ട്സ് എന്നാല്‍ ഒരു മെഗാഹെര്‍ട്ട്സും ആയി.ഇരുപത് ഹെര്‍ട്ട്സ് മുതല്‍ ഇരുപത് കിലോഹെര്‍ട്ട്സ് വരെ ഫ്രീക്വന്‍സിയുള്ള ശബ്ദം സാധാരണമട്ടില്‍ നമുക്ക് കേള്‍ക്കാനാവും.ഈ അലാം സര്‍ക്യൂട്ടിണ്റ്റെ ഔട്ട്പുട്ട് മാറ്റണമെങ്കില്‍ റെസിസ്റ്ററുകള്‍ അതേപടി നിര്‍ത്തിക്കൊണ്ട് കപ്പാസിറ്റര്‍ മാത്രം മാറ്റിനോക്കിയാലും മതി. ഇതിനായി സൂത്രവാക്യം കൂടി ഉപയോഗിച്ചാല്‍ കണക്കുകള്‍ കൃത്യമാകുന്നു.ഉദാഹരണത്തിന് 0.01 മൈക്രോഫാരഡ് അളവുള്ള കപ്പാസിറ്ററിനു പകരം 0.001 മൈക്രോഫാരഡ് ഒരെണ്ണം ഇട്ടുനോക്കാം.അപ്പോള്‍ ഔട്ട്പുട്ടില്‍ ലഭിക്കുന്നത് 1.44/(10+136)0.001 = 9.86 കിലോഹെര്‍ട്ട്സ് എന്ന ഫ്രീക്വന്‍സിയിലുള്ള ടോണ്‍ ആയിരിക്കും.ഏകദേശം പത്ത് കിലോഹെര്‍ട്ട്സ് അളവോളം ഫ്രീക്വന്‍സി ഉയര്‍ന്നത് നോക്കുക.
ഇനി സ്വിച്ചമര്‍ത്തിയാല്‍ അല്‍പ്പനേരം പ്രകാശിച്ചശേഷം തനിയേ കെടുന്ന ഒരു ബെഡ് റൂം ലാമ്പ് അസം ബിള്‍ ചെയ്യാം. കിടക്കമുറിയിലെ വായനയ്ക്കും മറ്റും ഉപയോഗപ്പെടുന്ന ഒന്നാണിത്.അതായത് സ്വിച്ചമര്‍ത്തിക്കഴിഞ്ഞാല്‍ നിശ്ചിതനേരം കഴിയുമ്പോള്‍ വെള്ള എല്‍.ഇ.ഡി വിളക്ക് തനിയേ തന്നെ അണയുന്നതിനാല്‍ വായനയ്ക്കിടയില്‍ ഉറങ്ങിപ്പോയാലും കുഴപ്പമില്ല. അതല്ല,തുടര്‍ന്നും വെട്ടം വേണമെങ്കില്‍ ഒരിക്കല്‍ക്കൂടി സ്വിച്ച് അമര്‍ത്തിയാല്‍ മതി. ഈ സര്‍ക്യൂട്ടിലുള്ളതും 555 എന്ന ടൈമര്‍ ഐസി തന്നെയാണ്.എന്നാല്‍ ഈ സമയം ഇതൊരു മോണോസ്റ്റേബിള്‍ മള്‍ട്ടിവൈബ്രേറ്റര്‍ ആയാണ് പണിയെടുക്കുന്നത്.മോണോസ്റ്റേബിള്‍ ഓസിലേറ്ററുകളെയാണ് ടൈമറുകള്‍ ആയി മിക്കപ്പോഴും ഉപയോഗിച്ചു കാണുന്നത്.ഈ സര്‍ക്യൂട്ടിണ്റ്റെ ആദ്യഭാഗത്തുള്ള ഒരു റെസിസ്റ്ററും കപ്പാസിറ്ററും ആണ് ടൈമിംഗ് കമ്പോണണ്റ്റുകള്‍.അതായത് ഇവയുടെ അളവ് മാറ്റിയാല്‍ ടൈമര്‍ നല്‍കുന്ന ഔട്ട്പുട്ട് എത്രനേരത്തേക്ക് എന്ന സമയ അളവും മാറ്റാം.ഈയാവശ്യത്തിനായി ഐസിയുടെ നിര്‍മ്മാതാവ് നല്‍കിയിട്ടുള്ള സൂത്രവാക്യം മനസിലാക്കുക.റെസിസ്റ്റര്‍ അല്ലെങ്കില്‍ കപ്പാസിറ്റര്‍ മാറ്റി ടൈമര്‍ സര്‍ക്യൂട്ടിനെ (അങ്ങനെ എല്‍.ഇ.ഡിയേയും) നമ്മുടെ വരുതിയ്ക്ക് കൊണ്ടുവരാന്‍ ഇത് തീര്‍ച്ചയായും സഹായിക്കും. തൂവെള്ള വെളിച്ചം തരുന്നൊരു ഹൈ-എഫിഷ്യന്‍സി വൈറ്റ് എല്‍.ഇ.ഡി തന്നെ ഇതില്‍ ഉപയോഗിക്കണം. ഏകദേശം മൂന്നരവോള്‍ട്ടില്‍ കുറഞ്ഞത് പതിനഞ്ച് അല്ലങ്കില്‍ ഇരുപത് മില്ലിയാമ്പിയര്‍ കറണ്റ്റ് നല്‍കിയാല്‍ ഇവ നന്നായി പ്രകാശിക്കുന്നതാണ്.സര്‍ക്യൂട്ട് പ്രവര്‍ത്തിപ്പിക്കാന്‍ ഒന്‍പത് വോള്‍ട്ട് ഹൈ-കറണ്റ്റ് ആല്‍ക്കലൈന്‍ ബാറ്ററി ഉപയോഗിക്കാം.
സൂത്രവാക്യപ്രകാരം ഇവിടെ എല്‍.ഇ.ഡി കത്തിനില്‍ക്കുന്ന സമയം നൂറ്റിപ്പത്ത് സെക്കണ്റ്റാണ് (ഏറെക്കുറെ രണ്ട് മിനിട്ടിനടുത്ത് വരുന്നുണ്ട്). കപ്പാസിറ്ററിണ്റ്റെ അളവുയര്‍ത്തിയാല്‍ ഈ സമയദൈര്‍ഘ്യവും കൂട്ടാം.ഒന്നു ശ്രമിച്ചുനോക്കുക.അല്ലെങ്കില്‍ കൂടെയുള്ള റെസിസ്റ്ററിണ്റ്റെ അളവ് ഉയര്‍ത്തിയാലും മതി.
എല്‍.ഇ.ഡി എന്നാല്‍ “ലൈറ്റ് എമിറ്റിംഗ് ഡയോഡ്” ആണെന്നറിഞ്ഞെങ്കിലും ഡയോഡുമായി നേരെയൊന്ന് പരിചയപ്പെടാന്‍ ഇതുവരെ സാധിച്ചില്ലല്ലോ?അപ്പോളിനി ഡയോഡുകളുമായി ഒന്നടുക്കാം.വൈദ്യുതിയെ ഒരു ദിശയിലേക്കു മാത്രം കടത്തിവിടുന്ന സ്വഭാവമുള്ള ഇലക്ട്രോണിക് ഘടകമാണ് ഡയോഡ്. ഇ.സിയെ ഡി.സിയാക്കുന്ന റെക്ടിഫയര്‍,കറണ്റ്റിനെ ഒരു വശത്തേക്ക് മാത്രം പായിക്കുന്ന വണ്‍വേ സ്വിച്ച്, വോള്‍ട്ടേജ് നില ക്രമീകരിക്കാനുള്ള റെഗുലേറ്റര്‍ എന്നിവയായൊക്കെ ജോലിയെടുക്കാന്‍ ഡയോഡ് റെഡിയാണ്. ഇനി മിക്കപ്പോഴും കൈകാര്യം ചെയ്യേണ്ടി വരുന്ന ഡയോഡുകള്‍ ഉപയോഗിച്ചുള്ള സര്‍ക്യൂട്ടുകള്‍ ചെയ്തു നോക്കാം.മിക്കപ്പോഴും ആനോഡ്-കാഥോഡ് എന്നീ രണ്ടുകാലുകളുള്ള ഡയോഡിണ്റ്റെ പുറംകവചത്തില്‍ അതിണ്റ്റെ കാഥോഡിനടുത്തായി ഒരു കുത്തോ വരയോ കാണാം.ആനോഡും കാഥോഡും ശരിയ്ക്കുതന്നെ സര്‍ക്യൂട്ടില്‍ ചേര്‍ക്കാന്‍ ഈ മുദ്രണം ശ്രദ്ധിക്കണം.മിക്ക ഡയോഡുകളുടെയും നമ്പര്‍ അതിണ്റ്റെ കവചത്തില്‍ നേരായിത്തന്നെ കാട്ടിയിരിക്കുമെന്നതിനാല്‍ കൈകാര്യം ചെയ്യാന്‍ അത്ര വലിയ പ്രയാസമൊന്നും വരാറില്ല.