ഇലക്ട്രോണിക്സ് പഠന പരമ്പര അധ്യായം 4. തനിയേ തെളിയുന്ന മേശവിളക്ക്
പ്രകാശത്തോട് പ്രതികരിക്കുന്ന ലൈറ്റ് ഡിപ്പന്‍ഡഡ് റെസിസ്റ്റര്‍” (LDR) ,തത്വത്തില്‍ ചെറിയൊരു ഇലക്ട്രോണിക് സര്‍ക്യൂട്ട് തന്നെയായ ഇണ്റ്റഗ്രേറ്റഡ് സര്‍ക്യൂട്ട്” (ഐസി) ചിപ്പ് എന്നീ രണ്ട് പുതുമുഖങ്ങള്‍ കൂടി നമ്മുടെ സൌഹൃദവലയത്തിലേക്ക് വന്നു ചേര്‍ന്നിരിക്കുകയാണല്ലോ?ഇവരുടെ കൂടി സഹായത്തോടെ ഒതുക്കമുള്ളൊരു ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതും പരിസരം ഇരുട്ടിലായാല്‍ താനേ തെളിയുകയും മറിച്ചെങ്കില്‍ താനേ അണയുകയും ചെയ്യുന്ന ചെറിയൊരു മേശവിളക്ക് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.
ആദ്യം ആവശ്യമായ ഘടകങ്ങള്‍ സംഘടിപ്പിക്കുക.തുടര്‍ന്ന് അവയെ സര്‍ക്യൂട്ട് ഡയഗ്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ നല്ല ശ്രദ്ധയോടെ ശരിയായി യോജിപ്പിക്കുക. നിര്‍മ്മാണരീതിയില്‍ കുഴപ്പമൊന്നുമില്ലെങ്കില്‍ ഉടന്‍ തന്നെ ഈ മേശവിളക്ക് പ്രവര്‍ത്തിച്ചു തുടങ്ങിക്കൊള്ളും!
വേണ്ട ഘടകങ്ങള്‍
- എന്‍ഇ 555 ഐസി – ഒന്ന്
- 3.6 വോള്‍ട്ട്/20 മില്ലി ആമ്പിയര്‍ വെള്ള എല്‍.ഇ. ഡി – ഒന്ന്
- 5 മില്ലിമീറ്റര്‍ എല്‍ഡിആര്‍ – ഒന്ന്
- 100 കിലോ-ഓം വേരിയബിള്‍ റെസിസ്റ്റര്‍ – ഒന്ന്
- 270 ഓം കാര്‍ബണ്‍ റെസിസ്റ്റര്‍ – ഒന്ന്
- 9 വോള്‍ട്ട് ആല്‍ക്കലൈന്‍ ബാറ്ററി – ഒന്ന്
- ഓണ്‍/ഓഫ് ടോഗിള്‍ സ്വിച്ച് – ഒന്ന്
ഇവിടെ ശ്രദ്ധിക്കേണ്ട സുപ്രധാനമായ ഒരു കാര്യമാണ് ഐസിയുടെ കാലുകള്‍ (പിന്നുകള്‍) എണ്ണുകയെന്നത്. ചിത്രത്തിലുള്ളതുപോലെ ഐസിയുടെ കവചത്തില്‍ ഒരു കുത്ത് കാണുന്നിടത്ത് ഒന്നാമത്തെ പിന്നും, അതിണ്റ്റെ എതിര്‍വശത്ത് മുകളില്‍ എട്ടാമത്തെ പിന്നും ആണ് വരുന്നത്.മറ്റു പിന്നുകളുടെ ക്രമീകരണം കൂടി മനസിലാക്കുക. ഇവിടെ,ഈ സര്‍ക്യൂട്ടില്‍ ഐസിയുടെ അഞ്ചാമത്തെയും ഏഴാമത്തെയും പിന്നുകള്‍ ഉപയോഗിക്കുന്നില്ല.മറ്റ് പിന്നുകള്‍ ശരിയായി മാത്രം അടുത്ത ഘടകങ്ങളുമായി ചേര്‍ക്കണം.ഇതേ ശ്രദ്ധ തന്നെ എല്‍.ഇ.ഡിയുടെ ആനോഡും കാഥോഡും കാലുകള്‍ ഘടിപ്പിക്കുമ്പോഴും, ബാറ്ററിയുടെ പോസിറ്റീവും നെഗറ്റീവും അഗ്രങ്ങള്‍ ബന്ധിപ്പിക്കുമ്പോഴും ഉണ്ടായിരിക്കണം.എല്‍.ഡി.ആര്‍ ഉള്‍പ്പെടെയുള്ള ബാക്കി ഘടകങ്ങളുടെ കാലുകള്‍ എങ്ങനെ വേണമെങ്കിലും സര്‍ക്യൂട്ടില്‍ ഉറപ്പിക്കാം. കഴിഞ്ഞഭാഗങ്ങള്‍ ഒന്നു കൂടി വായിക്കുമല്ലോ?
നിര്‍മ്മാണം പൂര്‍ത്തിയായാലുടന്‍ സര്‍ക്യൂട്ടില്‍ എല്ലാം ഭദ്രമാണെന്ന് ഉറപ്പുവരുത്തിയശേഷം ഓണ്‍/ഓഫ് സ്വിച്ച് ഓണ്‍ ചെയ്ത് നോക്കുക. ഈ സമയം മുറിയ്ക്കുള്ളില്‍ വൈദ്യുതവിളക്കിണ്റ്റെ വെളിച്ചമുണ്ടായിരുന്നിട്ടും സര്‍ക്യൂട്ടിലെ എല്‍.ഇ.ഡി തെളിയുന്നതായി കാണുന്നെങ്കില്‍ പതിയെ പൊട്ടന്‍ഷ്യോമീറ്റര്‍ നന്നായി അങ്ങോട്ടുമിങ്ങോട്ടും തിരിച്ച്,എല്‍.ഇ.ഡി കെടുന്നത് എപ്പോഴെന്നു വച്ചാല്‍ പൊട്ടന്‍ഷ്യോമീറ്ററിണ്റ്റെ ഷാഫ്റ്റ് അവിടെത്തന്നെ സ്ഥിരമായി നിര്‍ത്താം.ഇനി മുറിയ്ക്കുള്ളില്‍ ഇരുട്ടാക്കുക.ഇപ്പോള്‍ എല്‍.ഇ.ഡി തെളിയേണ്ടതാണ്.അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ പൊട്ടന്‍ഷ്യോമീറ്റര്‍ അല്‍പ്പമൊന്ന് ഇടത്തോട്ടോ വലത്തോട്ടോ തിരിച്ചാല്‍ മതിയാകും.ഒരിക്കല്‍ സര്‍ക്യൂട്ടിലെ എല്‍.ഇ.ഡി ഇരുട്ടില്‍ താനേ തെളിയുകയും വെളിച്ചത്തില്‍ താനേ കെടുകയും ചെയ്തു തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ഈ പൊട്ടന്‍ഷ്യോമീറ്റര്‍ അനക്കേണ്ട ആവശ്യമേയില്ല.ഇത് ആദ്യമായി ഒരിക്കല്‍ മാത്രം ചെയ്യാനുള്ള “സെന്‍സിറ്റിവിറ്റി” അഡ്ജസ്റ്റ്മണ്റ്റ് മാത്രമാണ്. LED കത്തുമ്പോള്‍ അതില്‍നിന്നുള്ള വെട്ടം എല്‍.ഡി.ആര്‍ ഘടകത്തില്‍ നേരിട്ട് പതിക്കാത്തമട്ടില്‍ വേണം LDR ഉറപ്പിക്കാനെന്നതാണ് പ്രധാനമായും ശ്രദ്ധിക്കാനുള്ള ഒരേയൊരു കാര്യം.അതുപോലെ എല്‍.ഇ.ഡിയുമായി ചേര്‍ത്തിരിക്കുന്ന ഇരുനൂറ്റിയെഴുപത് ഓം അളവുള്ള റെസിസ്റ്ററിണ്റ്റെ അളവ് താഴ്ത്തിയാല്‍ (ഇരുനൂറ്റി ഇരുപത് ഓം) എല്‍.ഇ.ഡി യുടെ വെട്ടം കൂട്ടാനും, ഉയര്‍ത്തിയാല്‍ (മുന്നൂറ്റി മുപ്പത് ഓം) വെട്ടം കുറയ്ക്കാനും കഴിയും.പക്ഷേ ശരിയല്ലാത്ത അളവുകള്‍ പരീക്ഷിച്ചാല്‍ LED യോ,IC തന്നെയോ നശിച്ചെന്നും വരാം!
വിവിധ ഇലക്ട്രോണിക് ഘടകങ്ങളെ ഒത്തൊരുമിപ്പിച്ച് ഇതുപോലുള്ള സര്‍ക്യൂട്ടുകള്‍ ഉണ്ടാക്കുമ്പോള്‍,അതിനായി അവയുടെ കാലുകള്‍ തമ്മില്‍ പിരിച്ചു ചേര്‍ക്കുകയോ,അല്ലെങ്കില്‍ അവയുടെ കാലുകള്‍ തമ്മില്‍ കനംകുറഞ്ഞ വയറുകള്‍ കൊണ്ട് വേണ്ടവണ്ണം യോജിപ്പിക്കുകയോ ആണല്ലോ ചെയ്യാറുള്ളത്?എന്നാല്‍ സര്‍ക്യൂട്ടുകള്‍ വലുതായി വരുമ്പോള്‍ ഇപ്പണി വലിയ പ്രയാസമാണ്.ചിലപ്പോള്‍ സര്‍ക്യൂട്ടുകള്‍ എപ്പോഴും ഒരുപോലെ പ്രവര്‍ത്തിക്കണമെന്നുമില്ല.അപ്പോള്‍ ഘടകങ്ങളെ സോള്‍ഡറിംഗ് അയണ്‍ എന്ന ഉപകരണം കൊണ്ട് വിളക്കിച്ചേര്‍ക്കേണ്ടി വരും.
ഇത് ഉയര്‍ന്ന വൈദ്യുതിയിലുള്ള കളിയായതിനാല്‍ തല്‍ക്കാലം നമുക്കത് വേണ്ട!പകരം ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ നന്നായി നിര്‍മ്മിച്ചെടുക്കാന്‍ സഹായിക്കുന്ന “ബ്രെഡ്ബോര്‍ഡ്” എന്ന പ്രത്യേക ബോര്‍ഡ് ഉപയോഗിക്കാന്‍ നോക്കാം. അടുത്ത് പരിചയപ്പെട്ടുകഴിഞ്ഞാല്‍ കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമുള്ള ഒന്നാണ് ഈ ബ്രെഡ്ബോര്‍ഡ് എന്നറിയാമോ? ഇനി നമുക്ക് ബ്രെഡ് ബോര്‍ഡില്‍ ഒരു പുത്തന്‍ സര്‍ക്യൂട്ട് ചെയ്തെടുക്കാം!
LED +ve / -ve തിരിച്ചല്ലേ വരിക – സർക്യീട്ടിൽ ചെറിയ പിഴവുണ്ട്
better
തനിയെ തെളിയുന്ന മേശ വിളക്കിൽ പൊട്ടൻഷ്യൽ മീറ്റർ ഏതാണ് ? ചാർജ്ജ് ചെയ്യാൻ എന്താ ചെയ്യുക ?
സർ സ്വയം പ്രകാശിക്കുന്ന മേശവിളക്കിൽ പൊട്ടെൻഷ്യൽ മീറ്റർ ഏതാണ് ? അതിൻ്റെ ബാറ്റ റി ചാർജ്ജ് ചെയ്യാൻ എന്താ ചെയ്യുക ?
First tyme