രസതന്ത്രം
പദാർഥങ്ങളുടെ ഘടനയേയും, ഗുണങ്ങളേയും, അതിലടങ്ങിയിരിക്കുന്ന ഘടകങ്ങളേയും മറ്റു പദാർത്ഥങ്ങളുമായുള്ള പ്രവർത്തനത്തേയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് രസത്രന്ത്രം അഥവാ Chemistry.
പദാർത്ഥങ്ങളെ അണുതലത്തിൽ മുതൽ വൻ തന്മാത്രാതലത്തിൽ വരെ കണക്കിലെടുക്കുകയും അവ തമ്മിലുള്ള പ്രതിപ്രവർത്തനങ്ങൾ അതു മൂലമുണ്ടാകുന്ന മാറ്റങ്ങൾ, ഈ പ്രവർത്തനസമയത്ത് വസ്തുവിലടങ്ങിയിരിക്കുന്ന ഊർജ്ജത്തിലും, എൻട്രോപ്പിയിലും ഉണ്ടാകുന്ന മാറ്റങ്ങൾ ഈ ശാസ്ത്രശാഖയുടെ പരിധിയിൽ വരുന്നു. ലളിതമായി പറഞ്ഞാൽ തന്മാത്രകൾ, പരലുകൾ, ലോഹങ്ങൾ അലോഹങ്ങൾ എന്നിവയെക്കുറിച്ച് രസതന്ത്രം പഠിക്കുന്നു. കൂടാതെ ഇവയുടെ ഘടന, ഘടകങ്ങൾ, ഗുണങ്ങൾ, ദൈനംദിനജീവിതത്തിൽ കാണപ്പെടുന്ന വിവിധ വസ്തുക്കളായി രൂപാന്തരം പ്രാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവയൊക്കെ രസതന്ത്രത്തിന്റെ പഠനവിഷയങ്ങളാണ്..