കൂട്ടുകാരേ,
പോസിറ്റീവും നെഗറ്റീവും സംഖ്യകള്‍ വെച്ചുള്ള കണക്കുകൂട്ടലുകള്‍ ചിലപ്പോള്‍ കൂട്ടുകാർക്കു പ്രയാസമായി തോന്നാറുണ്ടോ?
എന്താണ് -ve സംഖ്യകള്‍? നമുക്കൊരു ഉദാഹരണം എടുക്കാം. രാജു അച്ഛന്റെ കയ്യില് നിന്ന് പത്തു രൂപയും വാങ്ങി കടയില് പോകുന്നു.അഞ്ചു രൂപയ്ക്കു...
സമയം ഒരു മണി അഞ്ച് മിനിട്ട്! ഇപ്പോള്‍ മണിക്കൂര്‍ സൂചിയും മിനിട്ട് സൂചിയും തമ്മില്‍ ഉണ്ടാക്കുന്ന കോണളവ് എത്രയാണെന്നു പറയാമോ?
ഏയ്! അങ്ങനെയൊരു കോണു തന്നെയില്ലല്ലോ. മിനിട്ട് സൂചിയും മണിക്കൂര്‍ സൂചിയും ഒന്നിനു മീതെ...
വൃത്തത്തിന്റെ ഏത് ഞാണുകളുടേയും ലംബസമഭാജി വൃത്തകേന്ദ്രത്തിലൂടെ കടന്നു പോകുമെന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞുവല്ലോ. ലംബസമഭാജി എങ്ങനെ വരക്കുമെന്ന് ഇപ്പോള്‍ നോക്കാം.
രണ്ടു രീതിയില്‍ ലംബസമഭാജികള്‍ വരയ്ക്കാം. ഒന്നാമത്തത്, രേഖയളന്ന് അതിന്റെ പകുതി കണ്ടു പിടിച്ച്...
തലസ്ഥാനത്തിലെ വൃത്താകൃതിയിലുള്ള സ്റ്റേഡിയം. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കെല്ലാം പുതിയ വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിക്കുന്നതിനായി അടുത്തയാഴ്ച്ച മുഖ്യമന്ത്രി ഇവിടെ വരുന്നു. പരിപാടിക്കായി സ്റ്റേഡിയം മുഴുവന്‍ തോരണം കൊണ്ട് അലങ്കരിക്കണം. സ്റ്റേഡിയത്തിനു നടുക്കൊരു കൊടിമരം...
അങ്ങനെയും മൂന്ന് എണ്ണല്‍ സംഖ്യകള്‍! ആ മൂന്നു സംഖ്യകളുടെ തുകയും ഗുണനഫലവുമെല്ലാം ഒരേ സംഖ്യ തന്നെ. ആ സംഖ്യകള്‍ ഏതാണെന്നറിയാമോ? അവയാണു് ഒന്നും രണ്ടും മൂന്നും. തുകയും ഗുണനഫലവുമെല്ലാം തുല്യം - ആറ്!
പച്ചക്കറി വ്യാപാരിയായ ദാസിന്റെ കടയില്‍ നാല്പതു കിലോ തൂക്കമുള്ള ഒരു കട്ടിയുണ്ടായിരുന്നു. കരിങ്കല്ലില്‍ നിര്‍മ്മിച്ച ഈ കട്ടിയുപയോഗിച്ച് അദ്ദേഹം മരച്ചീനിയും മറ്റും മൊത്തമായി തൂക്കി വാങ്ങി ചില്ലറ കച്ചവടം നടത്തി ജീവിച്ചു പോരുന്നു....
ഹാഷിമിന് സമചതുരാകൃതിയിലുള്ള ഒരു കുളമുണ്ട്. കുളത്തിന്റെ നാലുമൂലകളിലും കായ്ച്ചു നില്‍ക്കുന്ന വലിയ നാലു് നാട്ടുമാവുകള്‍! ഹാഷിം വിവാഹം കഴിച്ചു മൂന്നു നാലു കുട്ടികളുമായി. കുടുംബാംഗങ്ങള്‍ക്കെല്ലാം കൂടി നീന്തിക്കുളിക്കാന്‍ ഇപ്പോള്‍ കുളത്തിന്റെ വലുപ്പം തികയുന്നില്ല...
ഇന്ന് കലണ്ടര്‍ കൊണ്ടൊരു മാജിക്ക് നടത്തി കൂട്ടുകാരുടെ മുന്നില്‍ വിലസാം.
കൂട്ടുകാരനെ ഒരു കലണ്ടറിന് അഭിമുഖമായി നിര്‍ത്തുക. നിങ്ങള്‍ കൂട്ടുകാരനഭിമുഖമായി കലണ്ടര്‍ കാണാനകാതെയും നില്‍ക്കുക. സുഹൃത്തിനോട് കലണ്ടറിലെ ഏതെങ്കിലും തുടര്‍ച്ചയായ മൂന്നു സംഖ്യകള്‍ മനസ്സില്‍...
ഗണിത പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടി വരുമ്പോള്‍ പലപ്പോഴും അത്യാവശ്യമായി വരുന്ന ഒന്നാണ് 0, 30, 45, 60, 90 എന്നിവയുടെ ത്രികോണമിതിയളവുകള്‍. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതു പലപ്പോഴും കാണാതെ പഠിക്കേണ്ടതായും വരാറുണ്ട്. ഇത്...
പല അവസരങ്ങളിലും നമുക്കു വൃത്തങ്ങള്‍ വരക്കേണ്ട ആവശ്യം വരാറുണ്ട്. അപ്പോഴൊക്കെ നാം കോമ്പസസിനെ ആശ്രയിക്കുകയാണ് ചെയ്യാറുള്ളത്. മൈദാനത്തൊ മറ്റോ അല്‍പ്പം വലിയ വൃത്തമാണ് വേണ്ടതെങ്കില്‍, നടുക്ക് ഒരു കുറ്റിയടിച്ച് അതില്‍ വള്ളികെട്ടി ചുറ്റും...