എളുപ്പത്തില്‍ മലയാളം എഴുതാനും വായിക്കാനും കളിപ്പാട്ടം – LEARN MALAYALAM THE FUN WAY!!
കളിപ്പാട്ടം – എളുപ്പത്തില്‍ മലയാളം എഴുതാനും വായിക്കാനും പഠിക്കാനുള്ള രസകരമായ പഠനപദ്ധതി!!
http://www.studymalayalam.com/
മുപ്പത് ദശലക്ഷം മലയാളികളുടെ മാതൃഭാഷയാണ് മലയാളം. എത്രയെത്ര കഥകളും കവിതകളും നോവലുകളും എണ്ണമറ്റ മറ്റനേകം അറിവുകളും നമ്മുടെ നാടിന്റെ സ്വത്താണ്. ഇവ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനും നമ്മുടെ നാടിന്റെ സംസ്കാരവും പൈതൃകവും നന്മയും നല്‍കി അവരെ കരുത്തരാക്കാനും മാതൃഭാഷ പഠിക്കല്‍ അനിവാര്യമാണ്.
ഇതിനുള്ള സാഹചര്യം നഷ്ടപ്പെടുന്ന തിരക്കേറിയ സാഹചര്യത്തില്‍ എളുപ്പത്തിലുള്ള പഠനപദ്ധതികളുടെ സഹായം ആവശ്യമായി വരുന്നു. മലയാളം അക്ഷരങ്ങള്‍ വായിക്കാനും എഴുതാനും വളരെ എളുപ്പത്തില്‍ കുട്ടികളെ സഹായിക്കുന്ന ഒരു കമ്പ്യൂട്ടര്‍ സിഡി സയന്‍സ് അങ്കിള്‍ എല്ലാ മലയാളികള്‍ക്കുമായി സമര്‍പ്പിക്കുന്നു.
- എണ്‍പതിലധികം പാഠഭാഗങ്ങള്‍
- മിഴിവുറ്റ ചിത്രങ്ങള്‍
- കുട്ടികളെ പിടിച്ചിരുത്തുന്ന ശബ്ദ സങ്കേതം
- പടിപടിയായ പഠനക്രമം
- എളുപ്പത്തില്‍ ആവശ്യമായ പാഠഭാഗം തെരെഞ്ഞെടുക്കാനുള്ള സൌകര്യം
മലയാളം അക്ഷരങ്ങള്‍ പഠിക്കാനുള്ള എളുപ്പവഴിയായ കളിപ്പാട്ടം കമ്പ്യൂട്ടര്‍ സിഡി പുറത്തിറങ്ങി. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.studymalayalam.com/ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.