Home ശാസ്ത്രം ശബ്ദം ഇന്‍ഫ്രാസോണിക് ശബ്ദവും അള്‍ട്രാസോണിക് ശബ്ദവും

20 മുതല്‍ 20,000 വരെ ആവൃത്തിയുള്ള ശബ്ദങ്ങളാണ് മനുഷ്യന് കേള്‍ക്കാന്‍ കഴിയൂ. ഈ പരിധിക്കപ്പുറത്തുള്ള ശബ്ദം കേള്‍ക്കാനുള്ള കഴിവ് നമുക്കില്ല. 20 ല്‍ താഴെ ആവൃത്തിയുള്ള ശബ്ദത്തെ ഇന്‍ഫ്രാസോണിക് ശബ്ദം എന്നും 20,000 ന് മുകളില്‍ ആവൃത്തിയുള്ള ശബ്ദത്തെ അള്‍ട്രാസോണിക് ശബ്ദം എന്നും പറയുന്നു.
വവ്വാല്‍, പട്ടി തുടങ്ങിയ ജീവികള്‍ക്ക് ഇന്‍ഫ്രാസോണിക്, അള്‍ട്രാസോണിക് ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയും. അള്‍ട്രാസോണിക് ശബ്ദങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് വവ്വാല്‍ സഞ്ചരിക്കുന്നത്. ഡോള്‍ഫിനുകളും ഈ ശബ്ദം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നുണ്ട്. അള്‍ട്രാസോണിക് തരംഗങ്ങള്‍ക്ക് ആവൃത്തി കൂടുതലും തരംഗദൈര്‍ഘ്യം കുറവുമാണ്. വസ്തുക്കളുടെ ഉള്ളിലേക്ക് പ്രവേശിച്ച് അവയുടെ ഘടന വെളിവാക്കാനും വെളളം ചൂടാക്കാനും ആല്‍ട്രാസോണിക് തരംഗത്തിന് കഴിയും. അള്‍ട്രാസോണിക് സ്കാനിംഗിനും ഈ ശബ്ദ തരംഗങ്ങള്‍ തന്നെയാ‍ണ് ഉപയോഗിക്കുന്നത്.

Leave a Reply

twelve − one =