Home ശാസ്ത്രം കണ്ടുപിടുത്തങ്ങള്‍ ഇങ്ങനെ ഒരു ത്രികോണമുണ്ടോ?

ചിത്രത്തില്‍ കാണുന്നതു പോലെ ഒരു ത്രികോണം നിര്‍മ്മിക്കുവാന്‍ കൂട്ടുകാര്‍ക്ക് കഴിയുമോ?ScienceUnclePenRoseTriangle
1934 ല്‍ ഇത് ആദ്യമായി വരച്ചത് ഓസ്കാര്‍ റ്വീട്ടര്‍സ്വാര്‍ഡ് എന്ന സ്വീഡിഷ് കലാകാരനാണ്. പിന്നീട് 1950 കളില്‍ റോഗര്‍ പെന്‍‌റോസ് എന്ന ഗണിതശാസ്ത്രജ്ഞന്‍ ഇത് സ്വന്തമായി വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയുമാണ് ചെയ്തത്. അതിനാല്‍ ഈ ത്രികോണം പെന്‍‌റോസ് ത്രികോണം എന്നാണ് അറിയപ്പെടുന്നത്.

താഴെക്കാണുന്ന ചിത്രം കണ്ടാല്‍ ഇത് അസാധ്യമായ ഒരു ത്രികോണമാണെന്നു മനസ്സിലാക്കാം. വിവിധ ദിശകളില്‍ തികച്ചും പെര്‍പ്പെന്‍ഡിക്കുലര്‍ ( മട്ടം) ആയ മൂന്ന് കഷണങ്ങള്‍ ചേര്‍ത്താണ് ഇതിന്റെ നിര്‍മ്മാണം. അവ ഒരിക്കലും തമ്മില്‍ ചേരുകയില്ലല്ലോ!SUPenRoseTriangleExplained
പക്ഷേ ഇത്തരത്തിലുള്ള മൂന്നു കഷണങ്ങള്‍ ചില പ്രത്യേക ദിശകളില്‍ നോക്കിയാല്‍ പെന്‍‌റോസ് ത്രികോണം പോലെ തോന്നുകയും ചെയ്യും. പെന്‍‌റോസ് തികോണത്തെ ദൃശ്യ മിഥ്യാബോധം (optical illusion) എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.

തടികൊണ്ടുള്ള മേശയുടെ കാലും ചവിട്ടുപടിയും ചേരുന്ന ഭാഗത്ത് പെന്‍‌റോസ് ത്രികോണം കാണാന്‍ കഴിയുമോ?

Leave a Reply

7 + ten =