Home ശാസ്ത്രം ജീവശാസ്ത്രം എല്ല് വളയുമോ?

കോഴിക്കറി കഴിച്ച ശേഷം കാലിന്റെ ഭാഗത്തെ എല്ല കഴുകി നന്നായി വൃത്തിയാക്കി എടുത്തു വെക്കുക. ഇനി കുറച്ച് വിന്നാഗിരി ഒരു പ്ലാസ്റ്റിക്ക് പാത്രത്തിൽ എടുത്ത് ഈ എല്ല് അതിൽ ഇട്ട് വെക്കുക. പാത്രം മൂടി വെക്കണം. നാലഞ്ച് ദിവസം കഴിഞ്ഞ് ഈ എല്ലെടുത്ത് വളച്ച് നോക്കൂ. അത് വളഞ്ഞ് തുടങ്ങും.

എന്താണ് സംഭവിക്കുന്നത്?

എല്ലുകളും പല്ലുകളും നിർമ്മിക്കാനാവശ്യമായ മുഖ്യ ഘടകമാണ് കാത്സ്യം എന്ന് കൂട്ടുകാർക്കറിയാമല്ലോ? കാത്സ്യമാണ് എല്ലിനെ ബലവത്താക്കുന്നത്. വിന്നാഗിരിയിലുള്ള അസെറ്റിക്ക് ആസിഡ് കാത്സ്യത്തെ കുറേശ്ശേ  ലയിപിച്ച് എല്ലിനെ ദുർബ്ബലമാക്കി മാറ്റുന്നു.

പാൽ പോലെയുള്ള കാത്സ്യം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ നമ്മുടെ എല്ലിനെ ബലവത്താക്കുന്നു.

Leave a Reply

3 × four =