Home ശാസ്ത്രം ജീവശാസ്ത്രം സസ്യങ്ങളെ അറിയുക – പരുത്തി

ഏവർക്കും പ്രിയമായ കോട്ടൺ വസ്ത്രങ്ങൾ ഉത്പാദിപ്പിക്കുന്നത് പരുത്തിച്ചെടിയിൽ നിന്നാണ്.

വളരെയധികം വർഷങ്ങൾക്ക് മുമ്പ് തന്നെ വസ്ത്ര നിർമ്മാണത്തിന് പരുത്തി പ്രയോജനപ്പെടുത്തിയിരുന്നു. 5000 ബിസി പഴക്കമുള്ള കോട്ടൺ വസ്ത്രശകലങ്ങൾ പാകിസ്ഥാനിൽ നിന്നും മെക്സിക്കോയിൽ നിന്നും കണ്ടെടുത്തിയിട്ടുണ്ട്. ലോകത്ത് പ്രതി വർഷം 25 മില്യൺ ടൺ കോട്ടണെങ്കിലും ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ചൈനയാണ് ഉത്പാദനത്തിൽ മുൻപിൽ.

ട്രോപിക്കിൽ നന്നായി വളരുന്ന പരുത്തി വാർഷികവിളയായതിനാൽ തന്നെ ഓരോ വർഷവും കൃഷിയിറക്കണം.

സംരക്ഷിത കചമായ ബോളിനുള്ളിൽ ആണ് ആദ്യം പഞ്ഞി ഉണ്ടാകുന്നത്. പഞ്ഞിക്കുള്ളിൽ 20 മുതൽ 40 വരെ വിത്തുകൾകാണും. മൂപ്പെത്തിയാൽ ബോൾ തുറന്ന് പഞ്ഞി പുറത്തേക്ക് ചാടും.

കുരു നീക്കിയ പഞ്ഞി ലിന്റ് എന്ന പേരിൽ അറിയപ്പെടുന്നു.

പരുത്തിക്കുരു എണ്ണയും പിണ്ണാക്കും വളവും മറ്റും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
scienceunclecotton003

[ചിത്രത്തിന് കടപ്പാട് : ഔട്ട്ലുക്കിൻഡ്യ]

39 തരം പരുത്തിച്ചെടികൾ ഉള്ളതിൽ നാലിനമേ വിതയ്ക്കുന്നുള്ളൂ. അതിലെ തന്നെ അപ്ലാന്റ് എന്നയിനം പരുത്തിയാണ് ലോകത്തിൽ 90% ഉത്പാദനത്തിനുപയോഗിക്കുന്നത്.

Leave a Reply

six + 20 =