Home ഗണിതശാസ്ത്രം കണക്കിലെ കളികള്‍ ദാസിന്റെ പച്ചക്കറിക്കട – ഒരു ചെറിയ ഗണിതപ്രശ്നം

പച്ചക്കറി വ്യാപാരിയായ ദാസിന്റെ കടയില്‍ നാല്പതു കിലോ തൂക്കമുള്ള ഒരു കട്ടിയുണ്ടായിരുന്നു. കരിങ്കല്ലില്‍ നിര്‍മ്മിച്ച ഈ കട്ടിയുപയോഗിച്ച് അദ്ദേഹം മരച്ചീനിയും മറ്റും മൊത്തമായി തൂക്കി വാങ്ങി ചില്ലറ കച്ചവടം നടത്തി ജീവിച്ചു പോരുന്നു. അങ്ങനെയിരിക്കെയാണ് ആ ദുരന്തമുണ്ടായത്. തൂക്കുന്നതിന്നിടയില്‍ നാല്പതു കിലോ കരിങ്കല്‍ക്കട്ടി നിലത്തു വീണ് നാലു കഷണമായി. ദാസ് സങ്കടത്തിലായി.

ദാസിന്റെ ഭാര്യ തൂക്ക കട്ടിയുടെ കഷണങ്ങള്‍ പരിശോധിച്ചു നോക്കിയപ്പോള്‍ അത്ഭുതം! ത്രാസിന്റെ ഇരുതട്ടുകളിലും കഷണങ്ങള്‍ മാറിയും തിരിഞ്ഞും പെറുക്കി വെച്ചാല്‍ ഒന്നു മുതല്‍ 40 വരെയുള്ള ഏതു തൂക്കവും (1കിലോ,2 കിലോ, 3കിലോ ……, 39 കിലോ, 40 കിലോ) ഒറ്റയടിക്ക് ഇപ്പോള്‍ തൂക്കിയെടുക്കാം. ദാസിനും ഭാര്യയ്ക്കും സന്തോഷത്തിന്നതിരില്ല.

പൊട്ടിയ നാലുകഷണങ്ങള്‍ക്കും എത്ര കിലോ വീതം ഭാരമുണ്ടെന്ന്
കൂട്ടുകാര്‍ക്കറിയാമോ? ഉത്തരത്തിനായി അങ്കിള്‍ കാത്തിരിക്കുന്നു…

1 reply to this post
  1. 1, 3, 9, 27 എന്നീ തൂക്കങ്ങളായാണ് കരിങ്കല്ല് പൊട്ടിയത്.

    [ ആദ്യമായി ഈ ചോദ്യം കേട്ടത് കോളേജില്‍ പഠിയ്ക്കുമ്പോഴാണ്. അന്നു വരെ കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശ്രമകരമായി തോന്നിയ പസ്സില്‍ ആയിരുന്നു ഇത്. അഞ്ചു ദിവസം പിടിച്ചു അന്ന് ഇതിന്റെ ഉത്തരം കണ്ടെത്താന്‍ എന്നാണ് ഓര്‍മ്മ.]

Leave a Reply

4 × 1 =