Home കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് പഠന പരമ്പര അധ്യായം 5. ബ്രെഡ്‌ ബോര്‍ഡും സര്‍ക്യൂട്ടുകളും

ഇനി നമുക്ക്‌ അല്‍പ്പം കൂടി മെച്ചപ്പെട്ട രീതിയില്‍ ഘടകങ്ങള്‍ ചേര്‍ത്ത്‌ ഇലക്ട്രോണിക്‌ സര്‍ക്യൂട്ടുകള്‍ തയ്യാറാക്കാന്‍ പുതിയൊരു വഴിയിലൂടെ ശ്രമിക്കാം.ഇപ്പണിയ്ക്ക്‌ ആവശ്യമായ പ്രധാനസാമഗ്രിയാണ്‌ ബ്രെഡ്‌ ബോര്‍ഡ്‌.സമചതുരാകൃതിയിലും ദീര്‍ഘചതുരാകൃതിയിലും ഒക്കെ,വിവിധ നിറങ്ങളിലും വലിപ്പത്തിലും ഉള്ള ബ്രെഡ്ബോര്‍ഡുകള്‍ വാങ്ങാന്‍ കിട്ടുന്നുണ്ട്‌ എന്നതിനാല്‍ നമുക്ക്‌ ഇഷ്ടപ്പെട്ട ഒരെണ്ണം ആദ്യമേതന്നെ തെരഞ്ഞെടുക്കണം.

ബ്രെഡ്ബോര്‍ഡിണ്റ്റെ മുകളിലായി നിരവധി ചെറുദ്വാരങ്ങള്‍ ക്രമമായി വിന്യസിച്ചിരിക്കുന്നത്‌ കണ്ടല്ലോ? ഈ ദ്രാരങ്ങളിലേക്കാണ്‌ ഇലക്ട്രോണിക്‌ ഘടകങ്ങളുടെ കാലുകള്‍ ഇറക്കിവയ്ക്കാനുള്ളത്‌.എത്രതവണ വേണമെങ്കിലും ഇറക്കിവയ്ക്കാനും തിരികെയെടുക്കാനും പറ്റുന്ന തരത്തില്‍ അകത്ത്‌ സ്പ്രിംഗുകള്‍ ചേര്‍ത്തിട്ടുള്ള ഹോളുകളാണ്‌ ഇവയെല്ലാം എങ്കിലും അതോടൊപ്പം അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതകള്‍ കൂടി അകത്തുള്ളതിനാല്‍ അവ എങ്ങനെ ഈ ദ്വാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നറിഞ്ഞശേഷം മാത്രമേ ഘടകങ്ങള്‍ ഉറപ്പിക്കാവൂ എന്നത്‌ തുടക്കത്തിലേ പറയുകയാണ്‌. അങ്ങനെയല്ലെങ്കില്‍ ഘടകങ്ങള്‍ കേടാകുകയോ സര്‍ക്യൂട്ട്‌ പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്തെന്നുവരാം!

രണ്ടു ചിത്രങ്ങളും തമ്മില്‍ താരതമ്യം ചെയ്തല്ലോ?രണ്ടാമത്തെ ചിത്രം കുറെക്കൂടി നന്നായി ശ്രദ്ധിക്കുക.അതില്‍ ദ്വാരങ്ങള്‍ തമ്മില്‍ എങ്ങനെയാണ്‌ കൂട്ടിച്ചേര്‍ത്തിരിക്കുന്നതെന്ന്‌ (വരികളും നിരകളും നോക്കുക) വ്യക്തമായി കാട്ടിയിട്ടുണ്ട്‌.ആദ്യമായൊരു സര്‍ക്യൂട്ട്‌ ബ്രെഡ്‌ ബോര്‍ഡില്‍ ചെയ്തെടുക്കുമ്പോള്‍ ഇത്‌ കൂടുതല്‍ നന്നായി മനസിലായിക്കൊള്ളും.

ഇതാണ്‌ ബ്രെഡ്ബോര്‍ഡില്‍ ആദ്യമായി നാം ചെയ്തെടുക്കാന്‍ പോകുന്ന ചെറിയൊരു ഇലക്ട്രോണിക്‌ സര്‍ക്യൂട്ട്‌.ഇതാണ്‌ വാട്ടര്‍ അലാം! അതായത്‌ സര്‍ക്യൂട്ടിണ്റ്റെ ഇന്‍പുട്ട്‌ പോയിണ്റ്റുകളില്‍ വെള്ളം തട്ടിയാല്‍ അപ്പോള്‍ത്തന്നെ ഉച്ചത്തില്‍ ശബ്ദം മുഴക്കുന്ന ഏറ്റവും ലളിതമായൊരു സര്‍ക്യൂട്ട്‌ എന്നു പറയാം.ഈ സര്‍ക്യൂട്ടിനെ മഴ പെയ്യുമ്പോള്‍ പ്രവര്‍ത്തിക്കുന്ന “റെയിന്‍ അലാം” ആയും വാട്ടര്‍ ടാങ്കില്‍ വെള്ളം നിറഞ്ഞ്‌ പുറത്തേക്കൊഴുകിയാല്‍ അതറിയിക്കുന്ന “വാട്ടര്‍ ടാങ്ക്‌ ഓവര്‍ഫ്ളോ അലാം” ആയും ഒക്കെ അവരവരുടെ അഭിരുചിയ്ക്കനുസരിച്ച്‌ ഉപയോഗിക്കാവുന്നതാണ്‌.സര്‍ക്യൂട്ടിണ്റ്റെ ഇന്‍പുട്ട്‌ പോയിണ്റ്റുകളാണ്‌ ഒന്ന്‌,രണ്ട്‌ എന്നിങ്ങനെ അടയാളം ചെയ്തിരിക്കുന്നത്‌.ഈ പോയിണ്റ്റുകള്‍ ഓരോ ചെറു ചെമ്പുകമ്പിയുമായി ബന്ധിപ്പിച്ച്‌ (അല്ലെങ്കില്‍ തയ്യല്‍ സൂചിയായാലും മതി) ഒരു സെണ്റ്റിമീറ്റര്‍ അകലത്തില്‍ അപ്പുറമിപ്പുറമായി ഒരു കാര്‍ഡ്ബോര്‍ഡ്‌ കഷണത്തില്‍ ഉറപ്പിക്കാമെങ്കില്‍ വളരെ നന്നായിരിക്കും.എന്നിട്ട്‌ ഈ “സെന്‍സര്‍” ഭാഗത്തെ വെള്ളം വീഴാനിടയുള്ള ഭാഗത്ത്‌ വച്ച ശേഷം ചെറിയ വയറുകള്‍ കൊണ്ട്‌ സര്‍ക്യൂട്ടിണ്റ്റെ ബാക്കി ഭാഗവുമായി ബന്ധിപ്പിച്ചാല്‍ മതി.വയറുകള്‍ ഒരുപാട്‌ നീളത്തില്‍ ഇടാതിരിക്കുന്നതാണ്‌ നല്ലത്‌.ഇരുപത്‌ മീറ്റര്‍ വരെയൊക്കെ വയര്‍നീളത്തില്‍ കുഴപ്പമില്ലാതെ പ്രവര്‍ത്തിപ്പിക്കാം. 2.2കിലോ ഓം റെസിസ്റ്റര്‍ ഒരെണ്ണവും ഒന്‍പത്‌ വോള്‍ട്ട്‌ പീസോ-ബസര്‍ ഒരെണ്ണവും രണ്ട്‌എന്‍ മൂവായിരത്തി തൊള്ളായിരത്തി നാല്‌ എന്ന്‌ നമ്പരുള്ള എന്‍.പി.എന്‍ ട്രാന്‍സിസ്റ്റര്‍ ഒരെണ്ണവും ഇതിനായി കരുതുക.പിന്നെ വേണ്ടത്‌ ഒന്‍പതു വോള്‍ട്ടിണ്റ്റെ ആല്‍ക്കലൈന്‍ ബാറ്ററിയും ബ്രെഡ്ബോര്‍ഡും വയര്‍ത്തുണ്ടുകളും മാത്രമാണ്‌.. റെഡി?

ഇനി ഈ ഘടകങ്ങളെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ (സ്കീമാറ്റിക്‌ ഡയഗ്രവും ഒപ്പം നല്‍കുന്നു) ബ്രെഡ്ബോര്‍ഡില്‍ ഉറപ്പിച്ച്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കുക.എല്ലാം ഭദ്രമെന്ന്‌ ഉറപ്പായാല്‍ അലാം പ്രവര്‍ത്തിപ്പിച്ചു നോക്കാം.ഇവിടെ ട്രാന്‍സിസ്റ്ററിണ്റ്റെ മൂന്ന്‌ കാലുകളും ബാറ്ററിയുടെ പോസിറ്റീവും നെഗറ്റീവും അഗ്രങ്ങളും പീസോ-ബസറിണ്റ്റെ ചുവപ്പും കറുപ്പും വയറുകളും തെറ്റാതെ തന്നെ യോജിപ്പിക്കാന്‍ ശ്രദ്ധിക്കണം.ഇതേത്തുടര്‍ന്ന്‌ മറ്റൊരു സര്‍ക്യൂട്ട്‌ കൂടി നല്‍കുന്നുണ്ട്‌.ഇതില്‍ മന:പൂര്‍വ്വം തന്നെ യാതൊരു വിശദീകരണവും ഇപ്പോള്‍ നല്‍കിയിട്ടില്ല.ഈ സ്കീമാറ്റിക്‌ ഡയഗ്രം പഠിച്ച ശേഷം സര്‍ക്യൂട്ട്‌ ഘടകങ്ങളെല്ലാം വാങ്ങി യോജിപ്പിച്ചെടുത്ത്‌ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുക.ശരിയായാലും ഇല്ലെങ്കിലും വിവരം അറിയിക്കണം.എന്തിനാണ്‌ ഈ പരീക്ഷയെന്നല്ലേ ചോദ്യം?പരീക്ഷയും ഇടയ്ക്കിടെ വേണം. കാരണം പ്രവൃത്തി പരിചയം ഇലക്ട്രോണിക്സില്‍ പരമപ്രധാനമാണ്‌!

(അടുത്ത ഭാഗത്തില്‍ ഈ സര്‍ക്യൂട്ടിനെ പരിചയപ്പെടലും സോള്‍ഡറിംഗ്‌ പഠനവും)

തൊട്ട്‌ മുന്‍പ്‌ പറഞ്ഞതുപോലെ, വാട്ടര്‍ അലാം സര്‍ക്യൂട്ട്‌ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞെങ്കില്‍ അടുത്തതായി നല്‍കിയിരിക്കുന്ന സ്കീമാറ്റിക്‌ സര്‍ക്യൂട്ട്‌ ഡയഗ്രത്തെ പിന്തുടര്‍ന്ന്‌ മറ്റൊരു പുതിയ സര്‍ക്യൂട്ട്‌ ബ്രെഡ്ബോര്‍ഡില്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുക.ഇതൊരു എല്‍.ഇ. ഡി ഫ്ളാഷര്‍ സര്‍ക്യൂട്ട്‌ ആണ്‌!

(രണ്ട്‌ ചാനല്‍ എല്‍.ഇ. ഡി ഫ്ളാഷര്‍ സര്‍ക്യൂട്ട്‌)) )))))

1 reply to this post
  1. എനിക്ക് ഇലക്ട്രോണിക്സിൽ വലിയ അറിവൊന്നുമില്ലായിരുന്നു…….ഇവിടെ വന്നപ്പോൾ പലതും അറിയാൻ
    കഴിഞ്ഞു………………..നന്ദി

Leave a Reply

eleven + fifteen =