ഇലക്ട്രോണിക്സ് പരമ്പര ഭാഗം 2 അധ്യായം 6. ലോജിക് പ്രോബ് നിര്‍മ്മാണം
ഡിജിറ്റല്‍ സര്‍ക്യൂട്ടുകളിലെ ഹൈ-ലോ-പള്‍സ് നിലകള്‍ പരിശോധിക്കാനുള്ള എളുപ്പ മാര്‍ഗ്ഗമാണ് ലോജിക് പ്രോബുകള്‍ ഉപയോഗിക്കുകയെന്നത്.വളരെക്കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന CD4011 എന്ന നാന്‍ഡ് ഗേറ്റ് ഐസി മാത്രമുപയോഗിച്ചുകൊണ്ട് സ്വന്തമായൊരു ലോജിക് പ്രോബ് നിര്‍മ്മിക്കുകയെന്നതാണ് അടുത്ത പരിപാടി.. രണ്ട് ഇന്‍പുട്ടുകള്‍ വീതമുള്ള സ്വതന്ത്രമായ നാല് ഗേറ്റുകളാണ് ഈ 4011 ഐസിയ്ക്കുള്ളില്‍ ഉള്ളത്. ആദ്യചിത്രത്തില്‍ നിന്നും ഈ ഐസിയുടെ ഉള്‍ഘടന നന്നായി മനസിലാക്കുക. പിന്നാലെ രണ്ടാമതായി നല്‍കിയിരിക്കുന്ന ചിത്രസൂചനകളനുസരിച്ച് ലോജിക് പ്രോബ് നിര്‍മ്മാണം പൂര്‍ണ്ണമാക്കുക.
ലോജിക് പ്രോബ് ഉപയോഗിച്ച് ഒരു ഡിജിറ്റല്‍ സര്‍ക്യൂട്ട് പരിശോധിക്കുന്നത് എങ്ങനെയാണ്? ആദ്യമായി ലോജിക് പ്രോബില്‍ നിന്നും പുറത്തേക്ക് നീളുന്ന പോസിറ്റീവും നെഗറ്റീവും വയറുകളെ ആ സര്‍ക്യൂട്ടിലെ പോസിറ്റീവും നെഗറ്റീവും സപ്ളെ കണക്ഷനുകളുമായി ബന്ധിപ്പിക്കണം (ലോജിക് സര്‍ക്യുട്ടുകളും ലോജിക് പ്രോബുകളും സാധാരണയായി അഞ്ച് വോള്‍ട്ട് ഡിസി സപ്ളെയില്‍ പ്രവര്‍ത്തിക്കാനായാണ് തയ്യാറാക്കുന്നത് എന്നതോര്‍ക്കുക).ഇനി പരിശോധിക്കേണ്ട ഭാഗത്തായി ലോജിക് പ്രോബിണ്റ്റെ പ്രോബ് വയ്ക്കാം. ആഭാഗത്ത് ലോജിക് ഹൈ-സ്റ്റേറ്റ് ആണെങ്കില്‍ പ്രോബിലെ ചുവന്ന എല്‍.ഇ.ഡിയും ലോജിക് ലോ-സ്റ്റേറ്റ് ആണെങ്കില്‍ പച്ച എല്‍.ഇ.ഡിയും പ്രകാശിക്കുന്നതായി കാണാം.അതേസമയം അവിടെ ഒരു പള്‍സ് ആണുള്ളതെങ്കില്‍ ലോജിക് പ്രോബിലെ മഞ്ഞ എല്‍.ഇ.ഡി ആ പള്‍സിണ്റ്റെ താളത്തിനൊത്ത് മിന്നുന്നതായിരിക്കും.
പള്‍സോ,എന്താണത്? പള്‍സ് എന്നുദ്ദേശിച്ചത് ക്ളോക്ക് പള്‍സിനെയാണ്. ഡിജിറ്റല്‍ സര്‍ക്യൂട്ടുകളുടെ പ്രവര്‍ത്തനം മിക്കപ്പോഴും ഒരു ക്ളോക്ക് സിഗ്നലിനെ (ക്ളോക്ക് പള്‍സ്) ആശ്രയിച്ചായിരിക്കും നടക്കുന്നത്. ശരി, നമുക്കിനിയൊരു ലളിതമായ ക്ളോക്ക് പള്‍സ് ജനറേറ്റര്‍ സ്വന്തമായി നിര്‍മ്മിച്ചുകൊണ്ട് ഡിജിറ്റല്‍ സര്‍ക്യൂട്ടിലെ ക്ളോക്ക് പള്‍സുകളെപ്പറ്റി പഠിക്കാം. ഒപ്പം ഈ ലോജിക് പ്രോബിണ്റ്റെ പ്രവര്‍ത്തനവും ഒന്ന് പരിശോധിക്കാം!
ഇലക്ട്രോണിക്സ് പരമ്പര ഭാഗം 1 അധ്യായം 5 to 12 cannot open with error ****404 Error – page not found****.
So Pls make it as readable.
Corrected the links.
I feeling same problem
Yaaaah