Home കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് പരമ്പര ഭാഗം 2 അധ്യായം 5. ലോജിക്‌ ഗേറ്റുകളെ കൂട്ടിയിണക്കാം

സ്വതന്ത്രമായ ഒരു ലോജിക്‌ ഗേറ്റ്‌ മാത്രം ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ സര്‍ക്യൂട്ടുകള്‍ തയ്യാറാക്കുന്നത്‌ പ്രായോഗികമായി സാധ്യമല്ലാത്ത ഒരു കാര്യമാണ്‌ എന്നും ചിലപ്പോള്‍ ഒരേതരം ഗേറ്റുകള്‍ ഒന്നിലേറെ ഉപയോഗിച്ചും, പലപ്പോഴും വിവിധതരം ഗേറ്റുകളെ സമര്‍ത്ഥമായി സംയോജിപ്പിച്ചും ആയിരിക്കും ഡിജിറ്റല്‍ സര്‍ക്യൂട്ടുകള്‍ രൂപപ്പെടുത്തുന്നത്‌ എന്നും കഴിഞ്ഞ ഭാഗത്തില്‍ കണ്ടല്ലോ?ഇത്തരത്തില്‍ ലോജിക്‌ ഗേറ്റുകളുടെ സങ്കലനത്തെയും പിന്നാലെ അതിലൂടെ രൂപപ്പെടുന്ന ഡിജിറ്റല്‍ ഇലക്ട്രോണിക്സ്‌ സര്‍ക്യൂട്ടുകളെയും പരിചയ പ്പെട്ടുകൊണ്ട്‌ നമുക്ക്‌ ഈ അധ്യായം ആരംഭിക്കാം.

ഒന്നിലധികം ലോജിക്‌ ഗേറ്റുകള്‍ ഉള്ളിലുള്ള ചിപ്പുകള്‍ (ഇണ്റ്റഗ്രേറ്റഡ്‌ സര്‍ക്യൂട്ടുകള്‍ – ഐസികള്‍) ആയിട്ടാണ്‌ ലോജിക്‌ ഗേറ്റുകള്‍ മിക്കപ്പോഴും നമുക്ക്‌ മുന്നിലെത്തുന്നത്‌. ഇവയില്‍പ്പലതിലും നാലുമുതല്‍ ആറുവരെ സ്വതന്ത്രമായ ലോജിക്‌ ഗേറ്റുകള്‍ കണ്ടെന്നു വരാം. എന്നാല്‍ പ്രചാരത്തിലുള്ള ഇത്തരം ലോജിക്‌ ഗേറ്റ്‌ ഐസികള്‍ മിക്കതും നോട്ട്‌, നോര്‍,നാന്‍ഡ്‌ എന്നീ ലോജിക്‌ ഗേറ്റുകളെ വഹിക്കുന്നവയായിരിക്കും. ഓര്‍ ഗേറ്റും ആന്‍ഡ്‌ ഗേറ്റും അടങ്ങുന്ന ലോജിക്‌ ഗേറ്റ്‌ ഐസികള്‍ വിരളമാണെന്നു സാരം. അപ്പോള്‍ നമുക്കൊരു ഓര്‍ അല്ലെങ്കില്‍ ആന്‍ഡ്‌ ഗേറ്റ്‌ അത്യാവശ്യമായി വന്നാല്‍ ഇത്തരം ഐസികള്‍ക്കുള്ളിലെ മറ്റ്‌ ലോജിക്‌ ഗേറ്റുകളെ സമര്‍ത്ഥമായി സംയോജിപ്പിച്ച്‌ ആവശ്യത്തിനുതകുന്ന ലോജിക്‌ ഗേറ്റുകള്‍ രൂപപ്പെടുത്തേണ്ടി വരുന്നു. ഇതെങ്ങനെയൊക്കെ സാധ്യമാകുമെന്നാണ്‌ ഇനി യങ്ങോട്ട്‌ വിവരിക്കുന്നത്‌. തുടര്‍ന്നുള്ള ചിത്രസൂചനകള്‍ നന്നായി ശ്രദ്ധിക്കണം!

നോട്ട്‌,ആന്‍ഡ്‌, ഓര്‍ എന്നിവയാണ്‌ അടിസ്ഥാനപരമായുള്ള ലോജിക്‌ ഗേറ്റുകള്‍ എന്ന്‌ നമുക്കറിയാം. അപ്പോള്‍ നാന്‍ഡ്‌ ഗേറ്റും നോര്‍ ഗേറ്റും എങ്ങനെയാണുണ്ടാകുന്നത്‌? ഒരു ആന്‍ഡ്‌ ഗേറ്റും നോട്ട്‌ ഗേറ്റും (അതായത്‌ ഇന്‍വെര്‍ട്ടര്‍ ഗേറ്റ്‌) ചേര്‍ത്താല്‍ നാന്‍ഡ്‌ ഗേറ്റും, ഒരു ഓര്‍ ഗേറ്റും നോട്ട്‌ ഗേറ്റും ചേര്‍ത്താല്‍ നോര്‍ ഗേറ്റും റെഡിയാണ്‌.

അതുപോലെ ഒരു നാന്‍ഡ്‌ ഗേറ്റിണ്റ്റെ രണ്ട്‌ ഇന്‍പുട്ടുകളും ഒന്നാക്കിക്കൊണ്ട്‌ പ്രവര്‍ ത്തിപ്പിച്ചാല്‍ അതൊരു നോട്ട്‌ ഗേറ്റ്‌ ആയി മാറും. ഇക്കാര്യം കൂടുതല്‍ വ്യക്തമാകണമെങ്കില്‍ മുന്‍പ്‌ നല്‍കിയിട്ടുള്ള ട്രൂത്ത്‌ ടേബിളുകള്‍ മന:പാഠമാക്കേണ്ടതുണ്ട്‌.

ഡിജിറ്റല്‍ സര്‍ക്യൂട്ടുകളിലെ “ഹൈ-ലോ-പള്‍സ്‌” നിലകള്‍ പരിശോധിക്കാനുള്ള എളുപ്പ മാര്‍ഗ്ഗമാണ്‌ ലോജിക്‌ പ്രോബുകള്‍ നല്‍കുന്നത്‌. ഇനി നമുക്ക്‌ വളരെക്കുറഞ്ഞ വിലയ്ക്ക്‌ ലഭിക്കുന്ന ഒരു നാന്‍ഡ്‌ ഗേറ്റ്‌ ഐസി മാത്രമുപയോഗിച്ചുകൊണ്ട്‌ ഇത്തരമൊരുപകരണം വളരെ ലളിത്മായി നിര്‍മ്മിച്ചാലോ?അപ്പോള്‍ സ്വന്തമായൊരു ലോജിക്‌ പ്രോബ്‌ നിര്‍മ്മിക്കുകയെന്നതാണ്‌ അടുത്ത പരിപാടി. തുടര്‍ന്ന്‌ മറ്റ്‌ ചില ഡിജിറ്റല്‍ ഹോബി സര്‍ക്യൂട്ടുകളും നമുക്ക്‌ തയ്യാറാക്കണം!

Leave a Reply

20 − 7 =