ഇലക്ട്രോണിക്സ് പരമ്പര ഭാഗം 2 അധ്യായം 4. ലോജിക് ഗേറ്റുകളെ പരിചയപ്പെടാം – 2
ഇനി നോര്‍ ഗേറ്റിനെയും നാന്‍ഡ് ഗേറ്റിനെയും അടുത്തറിയാം. നമുക്കറിയാവുന്ന ഓര്‍ ഗേറ്റിണ്റ്റെ വിപരീതസ്വഭാവമുള്ള ലോജിക് ഗേറ്റ് ആണ് “നോട്ട്-ഓര്‍” ആയ “നോര്‍” ഗേറ്റ് എന്നത് ശ്രദ്ധിക്കുക. ഇതുപോലെ ആന്‍ഡ് ഗേറ്റിണ്റ്റെ നേര്‍വിപരീതമായ സ്വഭാവഗുണമാണ് “നോട്ട്-ആന്‍ഡ്” ആയ “നാന്‍ഡ്” ഗേറ്റിനുള്ളത്. രണ്ട് ഇന്‍പുട്ടുകളും ലോ-സ്റ്റേറ്റില്‍ ആയിരുന്നാല്‍ മാത്രമേ നോര്‍ ഗേറ്റില്‍ ഹൈ-സ്റ്റേറ്റ് ഔട്ട്പുട്ട് ലഭിക്കുകയുള്ളു.ബാക്കി അവസ്ഥകളിലെല്ലാംതന്നെ നോര്‍ ഗേറ്റിണ്റ്റെ ഔട്ട്പുട്ട് ലോ-സ്റ്റേറ്റില്‍ത്തന്നെ നിലനില്‍ക്കും.എന്നാല്‍ ഇനി നാന്‍ഡ് ഗേറ്റ് എടുത്താലോ?ഇവിടെ ഇന്‍പുട്ട് രണ്ടും ഹൈ-സ്റ്റേറ്റില്‍ ആണെങ്കില്‍ മാത്രം ഔട്ട്പുട്ട് ലോ-സ്റ്റേറ്റില്‍ എത്തുന്നു. മറ്റവസ്ഥകളിലെല്ലാം ഔട്ട്പുട്ട് ഹൈ-സ്റ്റേറ്റില്‍ ആയിരിക്കും നിലകൊള്ളുന്നത്.തത്വത്തില്‍ നോര്‍ ഗേറ്റ് എന്നാല്‍ ഒരു നോട്ട് ഗേറ്റ് ഔട്ട്പുട്ടില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ള ഓര്‍ ഗേറ്റ് ആണ്. അതുപോലെ നാന്‍ഡ് ഗേറ്റ് എന്നാല്‍ ആന്‍ഡ് ഗേറ്റിണ്റ്റെ ഔട്ട്പുട്ടില്‍ നോട്ട് ഗേറ്റ് ചേര്‍ന്നതാണ്. ഈ ഗേറ്റു കളുടെ സര്‍ക്യൂട്ട് സിംബലുകളും ട്രൂത്ത് ടേബിളും പരിശോധിച്ചാല്‍ ഇക്കാര്യം കൂടുതല്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയും.
ഇനി നമുക്ക് വേറിട്ടു നില്‍ക്കുന്നൊരു ലോജിക് ഗേറ്റിനെക്കൂടി അടുത്തുകാണാം. അതാണ് “എക്സ്ക്ളൂസീവ് ഓര്‍ ഗേറ്റ്” എന്ന “എക്സ്-ഓര്‍” ഗേറ്റ്. ഒരു ഓര്‍ ഗേറ്റ് എടുത്താല്‍ അതിണ്റ്റെ ഇന്‍പുട്ടുകളില്‍ ഒന്നെങ്കിലും (എ ഓര്‍ ബി) ഹൈ-സ്റ്റേറ്റിലുണ്ടെങ്കില്‍ ഔട്ട്പുട്ടും ഹൈ-സ്റ്റേറ്റില്‍ ആയിരിക്കുമല്ലോ?ഇനി ഓര്‍ ഗേറ്റിണ്റ്റെ ട്രൂത്ത് ടേബിള്‍ കഴിഞ്ഞഭാഗത്തില്‍ നല്‍കിയത് ഒന്നു പരി ശോധിക്കാം. അവിടെക്കാണുന്നത് ഓര്‍ ഗേറ്റിണ്റ്റെ രണ്ട് ഇന്‍പുട്ടുകളും ഹൈ-സ്റ്റേറ്റില്‍ നിന്നാലും (എ ആന്‍ഡ് ബി) ഔട്ട്പുട്ട് ഹൈ-സ്റ്റേറ്റില്‍ എത്തുന്നുണ്ട് എന്നതല്ലേ? അപ്പോള്‍ ഈ ഒരവസ്ഥയില്‍ നമ്മുടെ ഓര്‍ ഗേറ്റ് ഒരു ഒര്‍ ഗേറ്റ് അല്ലല്ലോ?അപ്പോള്‍ ഒാര്‍ ഗേറ്റിണ്റ്റെ തനിഗുണമുള്ള ഒരു ഗേറ്റ് വേണ്ടി വന്നാലോ? അതിനുള്ളതാണ് എക്സ്-ഓര്‍ ഗേറ്റ്. ഇന്‍പുട്ടില്‍ ഒന്നെങ്കിലും ഹൈ-സ്റ്റേറ്റിലുണ്ടെങ്കില്‍ ഹൈ-സ്റ്റേറ്റ് ഔട്ട്പുട്ട് നല്‍കുകയും,എന്നാല്‍ രണ്ട് ഇന്‍പുട്ടും ഹൈ-സ്റ്റേറ്റില്‍ എങ്കില്‍ ഔട്ട്പുട്ടിനെ ലോ-സ്റ്റേറ്റിലേക്ക് മാറ്റുകയും ചെയ്യുന്ന ലോജിക് ഗേറ്റാണ് എക്സ്-ഓര്‍ ഗേറ്റ് എന്ന് ചുരുക്കം. ഇതാ എക്സ്-ഓര്‍ ഗേറ്റിണ്റ്റെ സര്‍ക്യൂട്ട് സിം ബലും ട്രൂത്ത് ടേബിളും!
സ്വതന്ത്രമായ ഒരു ലോജിക് ഗേറ്റ് മാത്രം ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ സര്‍ക്യൂട്ടുകള്‍ തയ്യാറാക്കുന്നത് പ്രായോഗികമായി സാധ്യമല്ലാത്ത ഒരു കാര്യമാണ്. ചിലപ്പോള്‍ ഒരേതരം ഗേറ്റുകള്‍ ഒന്നിലേറെ ഉപയോഗിച്ചും, പലപ്പോഴും വിവിധതരം ഗേറ്റുകളെ സമര്‍ത്ഥമായി സംയോജിപ്പിച്ചും ആയിരിക്കും ഡിജിറ്റല്‍ സര്‍ക്യൂട്ടുകള്‍ രൂപപ്പെടുത്തുന്നത്.
ഇത്തരത്തില്‍ ഗേറ്റുകളുടെ സങ്കലനത്തെയും അതിലൂടെ രൂപപ്പെടുന്ന ഡിജിറ്റല്‍ ഇലക്ട്രോണിക്സ് സര്‍ക്യൂട്ടുകളെയും പരിചയപ്പെട്ടുകൊണ്ട് നമുക്ക് അടുത്ത ഭാഗം ആരംഭിക്കാം.