Home കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് പരമ്പര ഭാഗം 2 അധ്യായം 3. ലോജിക്‌ ഗേറ്റുകളെ പരിചയപ്പെടാം – 1

ഡിജിറ്റല്‍ ഇലക്ട്രോണിക്സ്‌ സര്‍ക്യൂട്ടുകളിലെ പ്രധാനഘടകംങ്ങളാണ്‌ ഡിജിറ്റല്‍ ലോജിക്‌ ഗേറ്റുകള്‍ എന്നത്‌ മനസിലായല്ലോ? ഇനി നമുക്ക്‌ വിവിധഗേറ്റുകളെ പരിചയപ്പെടാം. ഏറ്റവും ലളിതമായ ലോജിക്‌ ഗേറ്റാണ്‌ നോട്ട്‌ ഗേറ്റ്‌ അഥവാ ഇന്‍ വെര്‍ട്ടര്‍ ഗേറ്റ്‌ എന്നു പറയാം. ഈ ഗേറ്റിണ്റ്റെ ഇന്‍പുട്ട്‌ ഹൈ-സ്റ്റേറ്റില്‍ ആയിരുന്നാല്‍ അതിണ്റ്റെ ഔട്ട്പുട്ട്‌ ലോ-സ്റ്റേറ്റിലും ഇന്‍പുട്ട്‌ ലോ-സ്റ്റേറ്റില്‍ ആയിരുന്നാല്‍ ഔട്ട്പുട്ട്‌ ഹൈ-സ്റ്റേറ്റിലും ആയി നില്‍ക്കും.അതായത്‌ ഇന്‍പുട്ടിണ്റ്റെ നേര്‍വിപരീതമായിരിക്കും ഔട്ട്പുട്ട്‌ എന്നു ചുരുക്കം! നോട്ട്‌ ഗേറ്റിണ്റ്റെ സര്‍ക്യൂട്ട്‌ സിംബലും, ഒപ്പം ഇന്‍പുട്ട്‌-ഔട്ട്പുട്ട്‌ അവസ്ഥകളെ വ്യക്തമാക്കുന്ന ട്രൂത്ത്‌ ടേബിളും ഒപ്പമുണ്ട്‌.


അടുത്ത ഗേറ്റ്‌ ആയ ഓര്‍ ഗേറ്റിന്‌ കുറഞ്ഞത്‌ രണ്ട്‌ ഇന്‍പുട്ട്‌ ടെര്‍മിനലുകളും ഒരു ഔട്ട്പുട്ട്‌ ടെര്‍മിനലും ഉണ്ടായിരിക്കും. ഈ ഗേറ്റിണ്റ്റെ രണ്ട്‌ ഇന്‍പുട്ടും ലോ ആയിരുന്നാല്‍ മാത്രമേ ഔട്ട്പുട്ട്‌ ലോ ആയിരിക്കുകയുള്ളൂ. അല്ലാത്ത ഏത്‌ സാഹചര്യത്തിലും ഔട്ട്പുട്ട്‌ ഹൈ-സ്റ്റേറ്റില്‍ നിലനില്‍ക്കും. അതായത്‌ ഇന്‍പുട്ടില്‍ രണ്ടില്‍ ഒന്നെങ്കിലും ഹൈ-സ്റ്റേറ്റ്‌ എങ്കില്‍ ഔട്ട്പുട്ടും ഹൈ-സ്റ്റേറ്റ്‌ ആയിരിക്കും.


മൂന്നാമത്തെ ഗേറ്റ്‌ ആയ ആന്‍ഡ്‌ ഗേറ്റിലാണെങ്കില്‍ രണ്ട്‌ ഇന്‍പുട്ടുകളും ഹൈ-സ്റ്റേറ്റില്‍ ആയിരുന്നാല്‍ മാത്രമേ ഔട്ട്പുട്ട്‌ ഹൈ-സ്റ്റേറ്റില്‍ എത്തുകയുള്ളൂ. ബാക്കി അവസ്ഥകളിലെല്ലാം ഔട്ട്പുട്ട്‌ ലോ-സ്റ്റേറ്റില്‍ ആയിരിക്കും.ആന്‍ഡ്‌ ഗേറ്റിനും കുറഞ്ഞത്‌ രണ്ട്‌ ഇന്‍പുട്ടും ഒരു ഔട്ട്പുട്ടും കാണപ്പെടും.


ലോജിക്‌ ഗേറ്റ്‌ എന്നാല്‍ ഇന്‍പുട്ടിലെ അപ്പോഴുള്ള അവസ്ഥയ്ക്കൊത്ത ഔട്ട്പുട്ട്‌ മാത്രം നല്‍കുന്ന ഒരു ഘടകഭാഗമായി കരുതുന്നതില്‍ തെറ്റില്ല. ഒരു ഡിജിറ്റല്‍ സര്‍ക്യൂട്ടിലെ ഡിജിറ്റല്‍ സിഗ്നലുകളുടെ സഞ്ചാരത്തിന്‌ “ലോജിക്‌” കൂട്ടിച്ചേര്‍ക്കുകയാണ്‌ ലോജിക്‌ ഗേറ്റുകള്‍ ചെയ്യുന്നത്‌.ഇപ്പോള്‍ നമ്മള്‍ മൂന്ന്‌ ലോജിക്‌ ഗേറ്റുകളെ പരിചയപ്പെട്ടു കഴിഞ്ഞു. ഇനി അടുത്തഭാഗത്തില്‍ നോര്‍, നാന്‍ഡ്‌ എന്നിങ്ങനുള്ള മറ്റ്‌ ഗേറ്റുകളെയും തുടര്‍ന്ന്‌ അവയുടെ പ്രവര്‍ത്തനശൈലികളെയും വിശദമായി മനസിലാക്കാം.

Leave a Reply

two − one =