Home കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് പഠന പരമ്പര അധ്യായം 3.റെസിസ്റ്ററും കൂടെ ട്രാന്‍സിസ്റ്ററും

scienceuncletransistor1ഏറ്റവും ലളിതമായ ഇലക്ട്രോണിക്‌ ഘടകങ്ങളായ ഫിക്സഡ്‌ റെസിസ്റ്റര്‍,വേരിയബിള്‍ റെസിസ്റ്റര്‍ അഥവാ പൊട്ടന്‍ഷ്യോമീറ്റര്‍ എന്നിവയെ നാം പരിചയപ്പെട്ടു കഴിഞ്ഞു. കൂട്ടത്തില്‍, പ്രകാശം പരത്തുന്ന ഡയോഡ്‌ ആയ “ലൈറ്റ്‌ എമിറ്റിംഗ്‌ ഡയോഡും (എല്‍.ഇ.ഡി) ഉണ്ടായിരുന്നല്ലോ? ഇനി ഈ മൂന്ന്‌ ഘടകങ്ങള്‍ക്കൊപ്പം ട്രാന്‍സിസ്റ്റര്‍ എന്ന ഘടകത്തെക്കൂടി ചേര്‍ത്തുകൊണ്ടൊരു പരീക്ഷണം നടത്താം.

ഇലക്ട്രോണിക്‌ സര്‍ക്യൂട്ടുകളില്‍ വൈദ്യുതസിഗ്നലുകളെ വലുതാക്കാനും നിയന്ത്രിക്കാനുമുള്ള ആമ്പ്ളിഫയറുകളായും, വൈദ്യുതിയുടെ ഒഴുക്കിനെ കൈകാര്യം ചെയ്യാനുള്ള സ്വിച്ചുകളായും മറ്റും പ്രവര്‍ത്തിക്കുന്ന അര്‍ദ്ധചാലക (സെമി കണ്ടക്ടര്‍) ഘടകമാണ്‌ ട്രാന്‍സിസ്റ്റര്‍ എന്ന്‌ കേട്ടിരിക്കുമല്ലോ?

PNP ഇനം, NPN ഇനം എന്നിങ്ങനെ രണ്ടിനത്തിലുള്ള ട്രാന്‍സിസ്റ്ററുകളാണ്‌ ബൈ-പോളാര്‍ ട്രാന്‍സിസ്റ്ററുകളുടെ കുടുബത്തിലുള്ളത്‌. ബേസ്‌, എമിറ്റര്‍, കളക്ടര്‍ എന്നിങ്ങനെ പേരുള്ള മൂന്ന്‌ ടെര്‍മിനലുകള്‍ ഒരു ട്രാന്‍സിസ്റ്ററിലുണ്ടാകും. ഇവ ചേരുംപടി തന്നെ ഇലക്ട്രോണിക്‌ സര്‍ക്യൂട്ടുകളില്‍ ചേര്‍ത്തില്ലെങ്കില്‍ സര്‍ക്യൂട്ട്‌ പ്രവര്‍ത്തിക്കുകയില്ലെന്നു മാത്രമല്ല ട്രാന്‍സിസ്റ്ററില്‍ ന്യൂനത വന്നെന്നും വരാം. കുറച്ച്‌ പാഠങ്ങള്‍ക്കുശേഷം നമുക്ക്‌ ട്രാന്‍സിസ്റ്ററുകളെക്കുറിച്ച്‌ നന്നായൊന്നു മനസിലാക്കാനുള്ള ശ്രമം നടത്താം. തല്‍ക്കാലം താഴെപ്പറയുന്ന ഘടകങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട്‌ നമുക്ക്‌ പരീക്ഷണമാരംഭിക്കാം. ഈ ഘടകങ്ങളെ ചിത്രത്തില്‍ക്കാണിച്ചിരിക്കുന്നതുപോലെ ശരിയായി മാത്രം കൂട്ടിയിണക്കുക.

  1. 6 വോള്‍ട്ട്‌ ടോര്‍ച്ച്ബള്‍ബ്‌
  2. 9 വോള്‍ട്ട്‌ ആല്‍ക്കലൈന്‍ ബാറ്ററി
  3. 220 ഓം കാര്‍ബണ്‍ റെസിസ്റ്റര്‍
  4. 10 കിലോ ഓം വേരിയബിള്‍ റെസിസ്റ്റര്‍

ബിഡി 140 PNP ട്രാന്‍സിസ്റ്റര്‍സര്‍ക്യൂട്ട്‌ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വേരിയബിള്‍ റെസിസ്റ്റര്‍ (പൊട്ടന്‍ഷ്യോമീറ്റര്‍) തിരിയ്ക്കുന്നതിനനുസരിച്ച്‌ ടോര്‍ച്ച്ബള്‍ബിണ്റ്റെ പ്രകാശത്തില്‍ കാര്യമായ വ്യത്യാസം വരുന്നതായി കാണാന്‍ കഴിയും. നേരത്തെ നാം തയ്യാറാക്കിയ സര്‍ക്യൂട്ടിനേക്കാള്‍ മികച്ച പ്രവര്‍ത്തനം ഇവിടെ നടക്കുന്നതായി അനുഭവപ്പെടുന്നതിനു കാരണം ട്രാന്‍സിസ്റ്റര്‍ എന്ന ഇലക്ട്രോണിക്‌ ഘടകത്തിണ്റ്റെ സാന്നിധ്യമാണ്‌. ഇവിടെ, ടോര്‍ച്ച്‌ ബള്‍ബ്‌ എന്ന ഫിലമണ്റ്റ്‌ ലാമ്പിണ്റ്റെ പ്രകാശതീവ്രത നിശ്ചയിക്കുന്നത്‌ അതിണ്റ്റെ ഫിലമണ്റ്റിലൂടെ ഒഴുകുന്ന കറണ്റ്റിണ്റ്റെ അളവാണെന്നത്‌ മനസിലാക്കുക.

scienceuncletransistor2നമ്മള്‍ വേരിയബിള്‍ റെസിസ്റ്റര്‍ തിരിയ്ക്കുന്നതിനനുസരിച്ച്‌ ട്രാന്‍സിസ്റ്ററിണ്റ്റെ ബേസ്‌ എന്ന ടെര്‍മിനലിലെത്തുന്ന കറണ്റ്റിണ്റ്റെ അളവും മാറുന്നുണ്ട്‌. ഈ “ബേസ്‌ കറണ്റ്റ്‌” ആണ്‌ ട്രാന്‍സിസ്റ്ററിണ്റ്റെ “കളക്ടര്‍ കറണ്റ്റ്‌” നിശ്ചയിക്കുന്നത്‌. അപ്പോള്‍ ബേസ്‌ കറണ്റ്റില്‍ വരുന്ന കറണ്റ്റളവിണ്റ്റെ തോതിണ്റ്റെ നേരനുപാതത്തില്‍ കളക്ടര്‍ കറണ്റ്റിണ്റ്റെ അളവും സ്വാഭാവികമായി മാറും. കളക്ടര്‍ കറണ്റ്റാണ്‌ പിന്നീട്‌ ബള്‍ബിണ്റ്റെ ഫിലമണ്റ്റിലൂടെ ഒഴുകുന്നതെന്നതിനാല്‍ അതേ അനുപാതത്തില്‍ത്തന്നെ ബള്‍ബിണ്റ്റെ പ്രകാശതീവ്രതയും മാറിക്കൊള്ളും.താല്‍പ്പര്യമുണ്ടെങ്കില്‍ സര്‍ക്യൂട്ടില്‍ നിന്നും ബള്‍ബ്‌ ഇളക്കിമാറ്റിയ ശേഷം അവിടെ അതേഭാഗത്ത്‌ ചെറിയ ഡിസി മോട്ടോര്‍ (ടോയ്കാര്‍ മോട്ടോര്‍) ഘടിപ്പിച്ച്‌ (കഴിഞ്ഞ ഭാഗം ശ്രദ്ധിക്കുക) പരീക്ഷണം ആവര്‍ത്തിക്കാം.സര്‍ക്യൂട്ട്‌ നിര്‍മ്മിക്കുമ്പോള്‍ ട്രാന്‍സിസ്റ്ററിണ്റ്റെ ബേസ്‌-എമിറ്റര്‍-കളക്ടര്‍ ലീഡുകള്‍, ബാറ്ററിയുടെ പോസിറ്റീവ്‌-നെഗറ്റീവ്‌ പോയിണ്റ്റുകള്‍ എന്നിവ തെറ്റാതെ തന്നെ ബന്ധിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. “ബിഡി 140” എന്ന ഈ ട്രാന്‍സിസ്റ്ററിണ്റ്റെ നമ്പര്‍ മുദ്രണം ചെയ്തിരിക്കുന്ന ഭാഗം നമ്മുടെ മുഖത്തിനു നേര്‍ക്ക്‌ പിടിക്കുകയാണെങ്കില്‍ ഇടതുവശത്ത്‌ വരുന്നത്‌ എമിറ്ററും വലതുവശത്ത്‌ വരുന്നത്‌ ബേസും ആയിരിക്കും. മധ്യഭാഗത്തുള്ളതാണ്‌ കളക്ടര്‍.

റെസിസ്റ്റര്‍,എല്‍.ഇ.ഡി, ട്രാന്‍സിസ്റ്റര്‍ എന്നിവരുമായി പരിചയപ്പെട്ട സ്ഥിതിയ്ക്ക്‌ ഇനി നമുക്ക്‌ ഒന്നു രണ്ട്‌ സര്‍ക്യൂട്ടുകള്‍ കൂടി ഇവയുപയോഗിച്ച്‌ തയ്യാറാക്കി നോക്കാം.മുറിയ്ക്കുള്ളില്‍ ഇരുട്ടുവീണാല്‍ തനിയേ തെളിയുന്ന മേശവിളക്ക്‌ ആണ്‌ അതിലാദ്യത്തേത്‌. ഈ സര്‍ക്യൂട്ട്‌ ശരിയാക്കണമെങ്കില്‍ “ലൈറ്റ്‌ ഡിപ്പന്‍ഡന്‍ഡ്‌ റെസിസ്റ്റര്‍” എന്ന റെസിസ്റ്ററും ഒപ്പമൊരു ഐസിയും കൂടി ആവശ്യമുണ്ട്‌. പ്രകാശതീവ്രതയ്ക്കനുസരിച്ച്‌ പ്രതിരോധസ്വഭാവത്തില്‍ തനിയേ വ്യത്യാസം വരുന്ന തരം റെസിസ്റ്റര്‍ ആണ്‌ “എല്‍ഡിആര്‍” എന്ന ലൈറ്റ്‌ ഡിപ്പന്‍ഡന്‍ഡ്‌ റെസിസ്റ്റര്‍”. ഒട്ടേറേ ഇലക്ട്രോണിക്‌ ഘടകങ്ങളെ ഒത്തുചേര്‍ത്ത്‌ ഒരു ചെറുചെപ്പിലാക്കി തയ്യാറാക്കുന്ന സവിശേഷ ഇലക്ട്രോണിക്‌ ഘടകമാണ്‌ “ഇണ്റ്റഗ്രേറ്റഡ്‌ സര്‍ക്യൂട്ട്‌” എന്ന “ഐസി”.ഇടയ്ക്കൊരു കാര്യം കൂടി പറയട്ടെ? ഇലക്ട്രോണിക്‌ സര്‍ക്യൂട്ടുകള്‍ തയ്യാറാക്കാനുള്ള രേഖാചിത്രങ്ങളെയാണ്‌ ഇലക്ട്രോണിക്‌ സര്‍ക്യൂട്ട്‌ ഡയഗ്രം അല്ലെങ്കില്‍ സ്കീമാറ്റിക്‌ ഡയഗ്രം എന്നു പൊതുവായി വിളിച്ചുവരുന്നത്‌.

ഈ ചിത്രസൂചനകള്‍ തയ്യാറാക്കുന്നത്‌ ഇവിടെ നല്‍കിയതുപോലെ ഘടകങ്ങളുടെ നേര്‍രൂപം ചേര്‍ത്തല്ല,മറിച്ച്‌ അവയ്ക്കായുള്ള അടയാളങ്ങള്‍ (സിംബലുകള്‍) ഉപയോഗിച്ചാണ്‌ എന്നത്‌ ചിലപ്പോള്‍ അറിയാവുന്ന കാര്യമായിരിക്കും.അതിനാല്‍ സ്കീമാറ്റിക്‌ ഡയഗ്രങ്ങള്‍ മനസിലാകണമെങ്കില്‍ ഈ അടയാളങ്ങളും ഓര്‍മ്മയുണ്ടായിരിക്കണം. ഇതുവരെ നാം കണ്ട ഘടകങ്ങളുടെ സിംബലുകള്‍ താഴെ നല്‍കുന്നുണ്ട്‌..

scienceuncletransistor3

അതോടൊപ്പം ഇപ്പോള്‍ തയ്യാറാക്കിയ സര്‍ക്യൂട്ടിണ്റ്റെ “യഥാര്‍ത്ഥ” സ്കീമാറ്റിക്‌ ഡയഗ്രവും കാണാം.എല്ലാം സ്വയമൊന്ന്‌ പരിശോധിക്കുക. സംശയങ്ങളുണ്ടെങ്കില്‍ അവ തീര്‍ത്തുതരാം. അപ്പോള്‍ അടുത്തതവണ മേശവിളക്കുമായി എത്താം!

scienceuncletransistor4

Leave a Reply

eleven − 10 =