ഇലക്ട്രോണിക്സ് പഠന പരമ്പര അധ്യായം 2. റെസിസ്റ്റര്‍ കൊണ്ട് ചില വിദ്യകള്‍
ഒരൊറ്റ അളവിലുള്ള റെസിസ്റ്റര്‍ ആണ് ഇപ്പോള്‍ നമ്മള്‍ ഉപയോഗിച്ചത്.അതായത് ആ റെസിസ്റ്ററിണ്റ്റെ അളവേതാണോ അത് സ്ഥിരമായിരിക്കും (ഉദാഹരണത്തിന് 150 ഓം എന്നാല്‍ എപ്പോഴും അതുതന്നെ).എന്നാല്‍ ചിലപ്പോഴെങ്കിലും റെസിസ്റ്ററിണ്റ്റെ അളവ് അല്‍പ്പമൊന്നു മാറ്റി അതിലൂടെയുള്ള കറണ്റ്റൊഴുക്കിനും മാറ്റം വരുത്തേണ്ടി വരാറുണ്ട്.അതിന് ഇപ്പറഞ്ഞ “ഫിക്സഡ് റെസിസ്റ്റര്‍” പോര,പകരം അളവ് നമുക്ക് തന്നെ മാറ്റാവുന്ന”വേരിയബിള്‍ റെസിസ്റ്റര്‍” വേണം.ഫിക്സഡ് റെസിസ്റ്ററിന് രണ്ടു കാലുകള്‍ (ടെര്‍മിനലുകള്‍) ആണുള്ളതെങ്കില്‍,വേരിയബിള്‍ റെസിസ്റ്ററില്‍ അത് മൂന്ന് എണ്ണമാണ്.റേഡിയോയിലും മറ്റും ശബ്ദം ഉയര്‍ത്താനും താഴ്ത്താനും സഹായിക്കുന്ന നോബ് തിരിക്കുമ്പോള്‍ അതുമായി ഘടിപ്പിച്ചിട്ടുള്ള വേരിയബിള്‍ റെസിസ്റ്ററാണ് യഥാര്‍ത്ഥത്തില്‍ ചുറ്റിത്തിരിയുന്നത്.ഇങ്ങനെ തിരിയുമ്പോള്‍ അതിണ്റ്റെ അളവ് തനിയേ മാറിമാറി വരും. ചിത്രത്തില്‍ രണ്ടുതരം വേരിയബിള്‍ റെസിസ്റ്ററുകള്‍ കാണാം.രണ്ടിണ്റ്റേയും ഉള്‍ഘടനയില്‍ യാതൊരു വ്യത്യാസവുമില്ല.എന്നാല്‍ ആദ്യത്തേതില്‍ നീളമുള്ളൊരു ഷാഫ്റ്റ് കൂടിയുള്ളതിനാല്‍ അതിനെ എളുപ്പത്തില്‍ തിരിക്കാന്‍ കഴിയും.വേണമെങ്കില്‍ കൂടുതല്‍ സൌകര്യത്തിനായി ഷാഫ്റ്റിണ്റ്റെ അറ്റത്തൊരു പ്ളാസ്റ്റിക് കട്ടയും (നോബ്) ഉറപ്പിക്കാം.പക്ഷേ രണ്ടാമത്തേതില്‍ ഇങ്ങനൊരു ഷാഫ്റ്റ് ഇല്ലാത്തതിനാല്‍ സ്ക്രൂഡ്രൈവറോ മറ്റോ കൊണ്ടു വേണം അത് തിരിക്കാന്‍ എന്നതിനാല്‍ അല്‍പ്പം കൈകാര്യം ചെയ്യാന്‍ പ്രയാസമാണ്.വേരിയബിള്‍ റെസിസ്റ്ററുകളെ പൊതുവായി “പൊട്ടന്‍ഷ്യോമീറ്റര്‍” എന്നും വിളിക്കാറുണ്ട്. ഇവയുടെ അളവെത്രയാണോ അത് നേരിട്ട് അതിണ്റ്റെ കവചത്തില്‍ത്തന്നെ മുദ്രണം ചെയ്യുന്നതാണ് പതിവ് എന്നതിനാല്‍ ഫിക്സഡ് റെസിസ്റ്ററിണ്റ്റെ കാര്യത്തിലുള്ള “കളര്‍കോഡ്” നോട്ടം ആവശ്യമില്ല!ഇനി ഒരു വേരിയബിള്‍ റെസിസ്റ്റര്‍ പ്രയോഗം നടത്താം.ഇതിനായി നാല് പെന്‍ലൈറ്റ് സെല്ലുകള്‍ ശ്രേണിയാക്കിക്കൊണ്ട് (അപ്പോള്‍ ൬ വോള്‍ട്ട് കിട്ടും) അതിലേക്ക് ഒരു 100 ഓം 5 വാട്ട് അളവോ അതിനടുത്തുള്ള അളവോ ഉള്ള വേരിയബിള്‍ റെസിസ്റ്ററും, 6 വോള്‍ട്ടിണ്റ്റെ ടോര്‍ച്ച് ബള്‍ബും ശ്രദ്ധയോടെ ചിത്രത്തിലുള്ളതുപോലെ കൂട്ടിയിണക്കുക.ഇനി പൊട്ടന്‍ഷ്യോമീറ്റര്‍ പൂര്‍ണ്ണമായും ഒരു വശത്തേക്ക് തിരിച്ചുനോക്കിയാല്‍ ബള്‍ബ് നല്ല പ്രകാശത്തില്‍ കത്തുന്നതായും,അതിണ്റ്റെ വിപരീതദിശയിലേക്ക് മൊത്തത്തില്‍ തിരിച്ചു വച്ചാല്‍ ബള്‍ബ് മങ്ങി മാത്രം പ്രകാശിക്കുന്നതായും കാണാം. ഇതിനിടയ്ക്കുള്ള സ്ഥാനങ്ങളില്‍ ബള്‍ബ് വിവിധ അളവിലുള്ള വെളിച്ചമായിരിക്കും നല്‍കുന്നത്.എന്താണിതിനു കാരണം?പൊട്ടന്‍ഷ്യോമീറ്ററിണ്റ്റെ ഷാഫ്റ്റ് പൂര്‍ണ്ണമായും ഒരു വശത്തെത്തുമ്പോള്‍ അതിണ്റ്റെ റെസിസ്റ്റന്‍സ് അളവ് പൂജ്യത്തോടടുത്തു വരികയോ,പൂജ്യം തന്നെയാകുകയോ ചെയ്യുന്നതിനാല്‍ ബാറ്ററിയില്‍ നിന്നും ബള്‍ബിലേക്ക് നല്ല കറണ്റ്റൊഴുക്ക് ഉണ്ടാകുകയും ബള്‍ബ് തെളിച്ചത്തില്‍ പ്രകാശിക്കുകയും ചെയ്യും.പക്ഷേ മറുവശത്താണിരിക്കുന്നതെങ്കില്‍ റെസിസ്റ്റന്‍സ് അളവ് അതിണ്റ്റെ ഏറ്റവും കൂടിയ നിലയിലായിരിക്കുന്നതിനാല്‍ സര്‍ക്യൂട്ടില്‍ വന്‍പ്രതിരോധം ഉണ്ടായി കറണ്റ്റൊഴുക്ക് കുറയുകയോ ഇല്ലാതാകുകയോ ആണ് സംഭവിക്കുന്നത്.അപ്പോള്‍ ബള്‍ബ് തീരെ തെളിച്ചമില്ലാതെ കത്തുകയോ,ഒട്ടും കത്താതിരിക്കുകയോ ചെയ്യുന്നു.ഇതുതന്നെയാണ് വേരിയബിള്‍ റെസിസ്റ്റര്‍ എന്ന പൊട്ടന്‍ഷ്യോമീറ്റര്‍ കൊണ്ടുള്ള ഉപയോഗം. നമുക്ക് ഇഷ്ടാനുസരണം ഒരു സര്‍ക്യൂട്ടിലെ കറണ്റ്റൊഴുക്കിനെ പുറമേ നിന്നു കൊണ്ട് തന്നെ നിയന്ത്രിക്കാം!അടുത്തതായി ടോര്‍ച്ച് ബള്‍ബ് ഇരുന്ന സ്ഥലത്ത് കളിപ്പാട്ട കാറില്‍ നിന്നോ മറ്റോ ഇളക്കിയെടുത്ത ഒരു ഡിസി മോട്ടോര്‍ ഉറപ്പിക്കാം. ഈ സമയം പൊട്ടന്‍ഷ്യോമീറ്റര്‍ തിരിക്കുന്നതിനനുസരിച്ച് മോട്ടോറിണ്റ്റെ വേഗതയ്ക്കും വ്യത്യാസം വരുന്നതായി അനുഭവപ്പെടും.അതേ,അതു തന്നെ!ബാറ്ററിയില്‍ നിന്നും മോട്ടോറിലേക്കുള്ള കറണ്റ്റൊഴുക്ക് നമ്മള്‍ ഷാഫ്റ്റ് തിരിയ്ക്കുന്നതിനനുസരിച്ച് മാറുകയാണ്.കറണ്റ്റളവു താഴ്ന്നാല്‍ വേഗതയും കുറയും.കൂടിയ വേഗതയ്ക്ക് കൂടുതല്‍ കറണ്റ്റു വേണം.ബള്‍ബില്‍ ചെയ്തതുപോലെ ഈ ചെറിയ മോട്ടോറിലേക്കുള്ള വയറുകളും എങ്ങനെ വേണമെങ്കിലും കൊടുക്കുന്നതു കൊണ്ട് കുഴപ്പമില്ലെങ്കിലും,മോട്ടോര്‍ ഇടത്തേക്കാണ് തിരിയുന്നതെങ്കില്‍ അതിലേക്കുള്ള വയറുകള്‍ (പോസിറ്റീവും നെഗറ്റീവും കണക്ഷനുകള്‍) പരസ്പരം മാറ്റി നോക്കുന്നത് നന്നായിരിക്കും.പരീക്ഷണമെന്ന നിലയില്‍ കൊള്ളാമെങ്കിലും നമ്മള്‍ ഉദ്ദേശിക്കുന്നത്ര ഒരു സംതൃപ്തി ഇവിടെ കിട്ടുന്നില്ലെന്ന് പലര്‍ക്കും തോന്നുന്നുണ്ടാകും.അതായത് പൊട്ടന്‍ഷ്യോമീറ്റര്‍ തിരിയുന്നതിണ്റ്റെ നേര്‍അനുപാതത്തില്‍ ബള്‍ബിണ്റ്റെ വെളിച്ചമോ മോട്ടോറിണ്റ്റെ കറക്കമോ മാറുന്നതായി അനുഭവപ്പെടാത്തത് ഒരു പോരായ്മയാണെന്നു തന്നെ പറയാം.ഈ തകരാര്‍ ഒഴിവാക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് വേരിയബിള്‍ റെസിസ്റ്ററിനൊപ്പം ഒന്നു രണ്ട് അധിക ഇലക്ട്രോണിക് ഘടകങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സര്‍ക്യൂട്ട് മെച്ചപ്പെടുത്തുകയെന്നത്.അതാകട്ടെ അടുത്ത പണി.ട്രാന്‍സിസ്റ്റര്‍ എന്ന ഇലക്ട്രോണിക് ഘടകം കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ട് മെച്ചപ്പെട്ടൊരു ബള്‍ബ്/മോട്ടോര്‍ കണ്ട്രോള്‍ സര്‍ക്യൂട്ട് നമുക്ക് ശരിയാക്കിക്കളയാം. ട്രാന്‍സിസ്റ്ററോ? എന്താണത്?ചോദ്യം കൊള്ളാം. നല്ലൊരുത്തരം അടുത്തഭാഗത്തില്‍ തീര്‍ച്ചയായും നല്‍കുന്നതാണ്! ഒരൊറ്റ അളവിലുള്ള റെസിസ്റ്റര്‍ ആണ് ഇപ്പോള്‍ നമ്മള്‍ ഉപയോഗിച്ചത്.അതായത് ആ റെസിസ്റ്ററിണ്റ്റെ അളവേതാണോ അത് സ്ഥിരമായിരിക്കും (ഉദാഹരണത്തിന് 150 ഓം എന്നാല്‍ എപ്പോഴും അതുതന്നെ).എന്നാല്‍ ചിലപ്പോഴെങ്കിലും റെസിസ്റ്ററിണ്റ്റെ അളവ് അല്‍പ്പമൊന്നു മാറ്റി അതിലൂടെയുള്ള കറണ്റ്റൊഴുക്കിനും മാറ്റം വരുത്തേണ്ടി വരാറുണ്ട്.അതിന് ഇപ്പറഞ്ഞ “ഫിക്സഡ് റെസിസ്റ്റര്‍” പോര,പകരം അളവ് നമുക്ക് തന്നെ മാറ്റാവുന്ന”വേരിയബിള്‍ റെസിസ്റ്റര്‍” വേണം.ഫിക്സഡ് റെസിസ്റ്ററിന് രണ്ടു കാലുകള്‍ (ടെര്‍മിനലുകള്‍) ആണുള്ളതെങ്കില്‍,വേരിയബിള്‍ റെസിസ്റ്ററില്‍ അത് മൂന്ന് എണ്ണമാണ്.റേഡിയോയിലും മറ്റും ശബ്ദം ഉയര്‍ത്താനും താഴ്ത്താനും സഹായിക്കുന്ന നോബ് തിരിക്കുമ്പോള്‍ അതുമായി ഘടിപ്പിച്ചിട്ടുള്ള വേരിയബിള്‍ റെസിസ്റ്ററാണ് യഥാര്‍ത്ഥത്തില്‍ ചുറ്റിത്തിരിയുന്നത്.ഇങ്ങനെ തിരിയുമ്പോള്‍ അതിണ്റ്റെ അളവ് തനിയേ മാറിമാറി വരും. ചിത്രത്തില്‍ രണ്ടുതരം വേരിയബിള്‍ റെസിസ്റ്ററുകള്‍ കാണാം.രണ്ടിണ്റ്റേയും ഉള്‍ഘടനയില്‍ യാതൊരു വ്യത്യാസവുമില്ല.എന്നാല്‍ ആദ്യത്തേതില്‍ നീളമുള്ളൊരു ഷാഫ്റ്റ് കൂടിയുള്ളതിനാല്‍ അതിനെ എളുപ്പത്തില്‍ തിരിക്കാന്‍ കഴിയും.വേണമെങ്കില്‍ കൂടുതല്‍ സൌകര്യത്തിനായി ഷാഫ്റ്റിണ്റ്റെ അറ്റത്തൊരു പ്ളാസ്റ്റിക് കട്ടയും (നോബ്) ഉറപ്പിക്കാം.പക്ഷേ രണ്ടാമത്തേതില്‍ ഇങ്ങനൊരു ഷാഫ്റ്റ് ഇല്ലാത്തതിനാല്‍ സ്ക്രൂഡ്രൈവറോ മറ്റോ കൊണ്ടു വേണം അത് തിരിക്കാന്‍ എന്നതിനാല്‍ അല്‍പ്പം കൈകാര്യം ചെയ്യാന്‍ പ്രയാസമാണ്.വേരിയബിള്‍ റെസിസ്റ്ററുകളെ പൊതുവായി “പൊട്ടന്‍ഷ്യോമീറ്റര്‍” എന്നും വിളിക്കാറുണ്ട്. ഇവയുടെ അളവെത്രയാണോ അത് നേരിട്ട് അതിണ്റ്റെ കവചത്തില്‍ത്തന്നെ മുദ്രണം ചെയ്യുന്നതാണ് പതിവ് എന്നതിനാല്‍ ഫിക്സഡ് റെസിസ്റ്ററിണ്റ്റെ കാര്യത്തിലുള്ള “കളര്‍കോഡ്” നോട്ടം ആവശ്യമില്ല! ഇനി ഒരു വേരിയബിള്‍ റെസിസ്റ്റര്‍ പ്രയോഗം നടത്താം.ഇതിനായി നാല് പെന്‍ലൈറ്റ് സെല്ലുകള്‍ ശ്രേണിയാക്കിക്കൊണ്ട് (അപ്പോള്‍ ൬ വോള്‍ട്ട് കിട്ടും) അതിലേക്ക് ഒരു 100 ഓം 5 വാട്ട് അളവോ അതിനടുത്തുള്ള അളവോ ഉള്ള വേരിയബിള്‍ റെസിസ്റ്ററും, 6 വോള്‍ട്ടിണ്റ്റെ ടോര്‍ച്ച് ബള്‍ബും ശ്രദ്ധയോടെ ചിത്രത്തിലുള്ളതുപോലെ കൂട്ടിയിണക്കുക.
ഇനി പൊട്ടന്‍ഷ്യോമീറ്റര്‍ പൂര്‍ണ്ണമായും ഒരു വശത്തേക്ക് തിരിച്ചുനോക്കിയാല്‍ ബള്‍ബ് നല്ല പ്രകാശത്തില്‍ കത്തുന്നതായും,അതിണ്റ്റെ വിപരീതദിശയിലേക്ക് മൊത്തത്തില്‍ തിരിച്ചു വച്ചാല്‍ ബള്‍ബ് മങ്ങി മാത്രം പ്രകാശിക്കുന്നതായും കാണാം. ഇതിനിടയ്ക്കുള്ള സ്ഥാനങ്ങളില്‍ ബള്‍ബ് വിവിധ അളവിലുള്ള വെളിച്ചമായിരിക്കും നല്‍കുന്നത്.എന്താണിതിനു കാരണം?പൊട്ടന്‍ഷ്യോമീറ്ററിണ്റ്റെ ഷാഫ്റ്റ് പൂര്‍ണ്ണമായും ഒരു വശത്തെത്തുമ്പോള്‍ അതിണ്റ്റെ റെസിസ്റ്റന്‍സ് അളവ് പൂജ്യത്തോടടുത്തു വരികയോ,പൂജ്യം തന്നെയാകുകയോ ചെയ്യുന്നതിനാല്‍ ബാറ്ററിയില്‍ നിന്നും ബള്‍ബിലേക്ക് നല്ല കറണ്റ്റൊഴുക്ക് ഉണ്ടാകുകയും ബള്‍ബ് തെളിച്ചത്തില്‍ പ്രകാശിക്കുകയും ചെയ്യും.പക്ഷേ മറുവശത്താണിരിക്കുന്നതെങ്കില്‍ റെസിസ്റ്റന്‍സ് അളവ് അതിണ്റ്റെ ഏറ്റവും കൂടിയ നിലയിലായിരിക്കുന്നതിനാല്‍ സര്‍ക്യൂട്ടില്‍ വന്‍പ്രതിരോധം ഉണ്ടായി കറണ്റ്റൊഴുക്ക് കുറയുകയോ ഇല്ലാതാകുകയോ ആണ് സംഭവിക്കുന്നത്.അപ്പോള്‍ ബള്‍ബ് തീരെ തെളിച്ചമില്ലാതെ കത്തുകയോ,ഒട്ടും കത്താതിരിക്കുകയോ ചെയ്യുന്നു.ഇതുതന്നെയാണ് വേരിയബിള്‍ റെസിസ്റ്റര്‍ എന്ന പൊട്ടന്‍ഷ്യോമീറ്റര്‍ കൊണ്ടുള്ള ഉപയോഗം. നമുക്ക് ഇഷ്ടാനുസരണം ഒരു സര്‍ക്യൂട്ടിലെ കറണ്റ്റൊഴുക്കിനെ പുറമേ നിന്നു കൊണ്ട് തന്നെ നിയന്ത്രിക്കാം! അടുത്തതായി ടോര്‍ച്ച് ബള്‍ബ് ഇരുന്ന സ്ഥലത്ത് കളിപ്പാട്ട കാറില്‍ നിന്നോ മറ്റോ ഇളക്കിയെടുത്ത ഒരു ഡിസി മോട്ടോര്‍ ഉറപ്പിക്കാം. ഈ സമയം പൊട്ടന്‍ഷ്യോമീറ്റര്‍ തിരിക്കുന്നതിനനുസരിച്ച് മോട്ടോറിണ്റ്റെ വേഗതയ്ക്കും വ്യത്യാസം വരുന്നതായി അനുഭവപ്പെടും.അതേ,അതു തന്നെ!ബാറ്ററിയില്‍ നിന്നും മോട്ടോറിലേക്കുള്ള കറണ്റ്റൊഴുക്ക് നമ്മള്‍ ഷാഫ്റ്റ് തിരിയ്ക്കുന്നതിനനുസരിച്ച് മാറുകയാണ്.കറണ്റ്റളവു താഴ്ന്നാല്‍ വേഗതയും കുറയും.കൂടിയ വേഗതയ്ക്ക് കൂടുതല്‍ കറണ്റ്റു വേണം.ബള്‍ബില്‍ ചെയ്തതുപോലെ ഈ ചെറിയ മോട്ടോറിലേക്കുള്ള വയറുകളും എങ്ങനെ വേണമെങ്കിലും കൊടുക്കുന്നതു കൊണ്ട് കുഴപ്പമില്ലെങ്കിലും,മോട്ടോര്‍ ഇടത്തേക്കാണ് തിരിയുന്നതെങ്കില്‍ അതിലേക്കുള്ള വയറുകള്‍ (പോസിറ്റീവും നെഗറ്റീവും കണക്ഷനുകള്‍) പരസ്പരം മാറ്റി നോക്കുന്നത് നന്നായിരിക്കും.
പരീക്ഷണമെന്ന നിലയില്‍ കൊള്ളാമെങ്കിലും നമ്മള്‍ ഉദ്ദേശിക്കുന്നത്ര ഒരു സംതൃപ്തി ഇവിടെ കിട്ടുന്നില്ലെന്ന് പലര്‍ക്കും തോന്നുന്നുണ്ടാകും.അതായത് പൊട്ടന്‍ഷ്യോമീറ്റര്‍ തിരിയുന്നതിണ്റ്റെ നേര്‍അനുപാതത്തില്‍ ബള്‍ബിണ്റ്റെ വെളിച്ചമോ മോട്ടോറിണ്റ്റെ കറക്കമോ മാറുന്നതായി അനുഭവപ്പെടാത്തത് ഒരു പോരായ്മയാണെന്നു തന്നെ പറയാം.ഈ തകരാര്‍ ഒഴിവാക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് വേരിയബിള്‍ റെസിസ്റ്ററിനൊപ്പം ഒന്നു രണ്ട് അധിക ഇലക്ട്രോണിക് ഘടകങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സര്‍ക്യൂട്ട് മെച്ചപ്പെടുത്തുകയെന്നത്.അതാകട്ടെ അടുത്ത പണി.ട്രാന്‍സിസ്റ്റര്‍ എന്ന ഇലക്ട്രോണിക് ഘടകം കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ട് മെച്ചപ്പെട്ടൊരു ബള്‍ബ്/മോട്ടോര്‍ കണ്ട്രോള്‍ സര്‍ക്യൂട്ട് നമുക്ക് ശരിയാക്കിക്കളയാം. ട്രാന്‍സിസ്റ്ററോ? എന്താണത്?ചോദ്യം കൊള്ളാം. നല്ലൊരുത്തരം അടുത്തഭാഗത്തില്‍ തീര്‍ച്ചയായും നല്‍കുന്നതാണ്!..