Home സൂത്രവിദ്യകള്‍ ഉത്തരം പറയാമോ? ശബ്ദത്തിന്റെ സഞ്ചാരം – മിന്നൽ ഉണ്ടായതെവിടെ?

ഉണ്ടാകുന്ന മാത്രയിൽ തന്നെ ശബ്ദം നമ്മുടെ ചെവിയിലെത്തുമോ?

ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കാൻ ശബ്ദത്തിന് കുറച്ച് സമയം വേണം. ഇടിയും മിന്നലിന്റേയും ഉദാഹരണമെടുക്കാം. യഥാർ‌ഥത്തിൽ മിന്നലുണ്ടാകുന്ന സമയത്ത് തന്നെ ഇടിയുമുണ്ടാകുന്നുണ്ട്. എന്നാൽ മിന്നൽ ഇടിയേക്കാൾ വേഗത്തിൽ സഞ്ചരിച്ച് നമ്മുടെ അടുത്ത് എത്തുന്നു.

വായുവിലെ ശബ്ദത്തിന്റെ വേഗം സെക്കൻഡിൽ ഏകദേശം 330 മീറ്ററാണ്. പ്രകാശത്തിന്റെ വേഗതയാവട്ടെ സെക്കൻഡിൽ 3 ലക്ഷം കിലോമീറ്ററും! മിന്നലിനു ശേഷം ഇടി കേൾക്കുന്നതിന്റെ രഹസ്യം കൂട്ടുകാർക്കു മനസ്സിലായല്ലോ!

മിന്നൽ ഉണ്ടായതെവിടെ?

എത്ര ദൂരത്തിലാണ് മിന്നലുണ്ടായതെന്നറിയാൻ ഒരു സൂത്രവിദ്യയുണ്ട്. അതു പറഞ്ഞു തരാം. മിന്നലിനും ഇടിക്കും ഇടയിലുള്ള സമയം സെക്കൻഡായി എണ്ണുക. ഈ സംഖ്യയെ മൂന്നു കൊണ്ട് ഹരിക്കുക. ഈ കിട്ടുന്ന ഉത്തരമാണ് കിലോമീറ്ററിൽ മിന്നലുണ്ടായ സ്ഥലത്തേക്കുള്ള ദൂരം. ഉദാഹരണത്തിന് മിന്നൽ കണ്ടു കഴിഞ്ഞ് 30 സെക്കൻഡ് കഴിഞ്ഞാണ് ഇടി കേൾക്കുന്നതെങ്കിൽ 10 കിലോമീറ്റർ അകലത്തിലാണ് മിന്നലുണ്ടായതെന്ന് മനസ്സിലാക്കാം.

Leave a Reply

four + 3 =